/indian-express-malayalam/media/media_files/qLIUGgW5eWVkkm0dGEoG.jpg)
ഫൊട്ടോ: സ്ക്രീൻഗ്രാബ്
സംസ്ഥാനത്ത് വര്‍ഷങ്ങളോളം മണല്‍ക്കടത്തും കള്ളക്കടത്തും ഒരുവിഭാഗം ആളുകളെ പറുദീസയായിരുന്നു. ഇതോടെ സർക്കാരിന് ഇടപെട്ട് ഇത് നിയന്ത്രിക്കേണ്ടി വന്നു. പൊലീസുകാരെ പ്രത്യേക ഡ്യൂട്ടിക്ക് നദീതടങ്ങളിൽ നിയോഗിക്കേണ്ടിയും വന്നു. എന്നാൽ അതിന് ശേഷം പ്രളയത്തില്‍ മണല്‍ അടിയുകയും പുഴയുടെ ആഴം കുറഞ്ഞെന്നുമുള്ള നിരവധി പരാതികളും ഉയര്‍ന്നിരുന്നു.
അതിനിടെയാണ് മണലെടുപ്പിനെക്കുറിച്ച് സര്‍ക്കാര്‍ വീണ്ടും ചിന്തിച്ചത്. 200 കോടി രൂപ മണലില്‍ നിന്ന് ലഭിക്കുമെന്ന വിശ്വാസമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യം ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ പ്രഖ്യാപിക്കുകയും ചെയ്തു. അതോടൊപ്പം നദികളുടെ ജലസംഭരണ ശേഷി കൂട്ടാമെന്നും കരുതുന്നു.
കേരളത്തിലെ ആദ്യ ആറുവരിപ്പാത ഉദ്ഘാടനത്തിനൊരുങ്ങുന്നു
സര്‍ക്കാര്‍ തീരുമാനം സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകുമെന്ന് സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി എം. നന്ദകുമാര്‍ പറയുന്നു. കഴിഞ്ഞ 5 വര്‍ഷമായി തങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിക്കുന്ന ആവശ്യമാണ് ഇതെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിലേക്ക് വരുമാനം വരുന്നതോടൊപ്പം ആയിരക്കണക്കിന് ആളുകള്‍ക്ക് ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുമെന്നും മെമ്പര്‍മാര്‍ പറഞ്ഞു.
കാസർഗോഡിൽ മണൽവാരൽ സജീവമായി നടക്കുന്നതായി വ്ളോഗറായ അബുകീം തന്റെ യൂട്യൂബ് പേജിലൂടെ അറിയിച്ചു. ജില്ലയിൽ മൊഗ്രാൽ പുത്തൂർ ഭാഗത്ത് കടവത്ത് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണൽ വാരുന്നതിന്റെ കാഴ്ചകൾ അദ്ദേഹം പങ്കുവച്ചത്.
സംസ്ഥാനത്താകെയും ഇത്തരത്തിൽ മണൽവാരുന്നതിലൂടെ 200 കോടി രൂപയുടെ അധികവരുമാനം സർക്കാരിന് ലഭിക്കുമെന്നും പ്രളയസാഹചര്യം കുറയ്ക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിർമ്മാണ മേഖലയിൽ നല്ല മണൽ ഉപയോഗിക്കുന്നതിലൂടെ തേപ്പിന് ഉറപ്പ് കൂടുമെന്നും അബുകീം പറയുന്നു.
Read More
- വിമാനത്തിൽ പാമ്പ്; പിടികൂടാൻ ജീവനക്കാർ; വീഡിയോ
- യാത്രക്കാർക്ക് റൺവേയിൽ ഭക്ഷണം; ഇൻഡിഗോ 1.20 കോടി രൂപ പിഴയടയ്ക്കണം
- ആകാശത്തെ ജീവന്മരണ പോരാട്ടത്തിൽ രക്ഷകനായി മലയാളി ഡോക്ടർ
- സവാരിക്കിറങ്ങി കാട്ടുപറമ്പനും രമണനും ദശമൂലം ദാമുവും; വൈറലായൊരു കാഴ്ച
- ഞാൻ തന്നെ പാട്ടും പാടും വേണേൽ മ്യൂസിക്കും ഇടും; പാട്ടു പാടി സോഷ്യൽ മീഡിയയെ കൈയ്യിലെടുത്ത് മിടുക്കി, വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.