scorecardresearch

ഹെൽത്ത് പോഡ്കാസ്റ്റിൽ തെറ്റ്; നടി സാമന്തയ്ക്കെതിരെ രൂക്ഷ വിമർശനം

കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നതിന് ഡാൻഡെലിയോൺ പോലുള്ള സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സാമന്ത നടത്തിയ പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്

കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നതിന് ഡാൻഡെലിയോൺ പോലുള്ള സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സാമന്ത നടത്തിയ പരാമർശങ്ങളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്

author-image
Trends Desk
New Update
Samantha Ruth Prabhu | Latest Photo

ചിത്രം: ഇൻസ്റ്റഗ്രാം/ സാമന്ത

ലിവർ ഡിടോക്‌സിനെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നതായി ആരോപണം നേരിടുന്ന, ഒരു വീഡിയോ വൈറലായതിന് പിന്നാലെ നടി സാമന്ത റൂത്ത് പ്രഭു വലിയ രീതിയിലുള്ള വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. അടുത്തിടെ പുറത്തുവന്ന ഒരു പോഡ്‌കാസ്റ്റിലാണ് താരം സംഭവത്തിന് കാരണമായ പ്രസ്താവന നടത്തിയത്.

Advertisment

പോഡ്കാസ്റ്റിൽ, കരളിൻ്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ ഡാൻഡെലിയോൺ പോലുള്ള സസ്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചാണ് സാമന്ത ചർച്ച ചെയ്യുന്നത്. ഈ വീഡിയാ പങ്കുവച്ചുകൊണ്ടുള്ള ഒരു ഉപയോക്താവിന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. 

"ഇത് സാമന്ത റൂത്ത് പ്രഭു, ഒരു ചലച്ചിത്രതാരമാണ്, 33 ദശലക്ഷത്തിലധികം ഫോളോവെഴ്സിനെ “കരളിൽ വിഷാംശം ഇല്ലാതാക്കുന്നു" എന്ന് തെറ്റിദ്ധരിപ്പിക്കുന്നു. മനുഷ്യശരീരം എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെ കുറിച്ച് ഒരു പിടിയും ഇല്ലാത്ത ആരോഗ്യ 'നിരക്ഷരരായ' ആരോഗ്യ “വെൽനസ് കോച്ചും പെർഫോമൻസ് ന്യൂട്രീഷനിസ്റ്റും." ഓട്ടോ ഇമ്മ്യൂൺ ഡിസോർഡേഴ്സ് കൈകാര്യം ചെയ്യാൻ ഔഷധസസ്യങ്ങൾ പോലുള്ളവ ഉപയോഗിക്കാം എന്ന തരത്തിലുള്ള കാര്യങ്ങളാണ് ഇവർ പ്രചരിപ്പിക്കുന്നത്.

Advertisment

ഞാൻ ഒരു കരൾ ഡോക്ടറാണ്, ഒരു ദശാബ്ദമായി കരൾ രോഗമുള്ള രോഗികളെ കണ്ടെത്തി ചികിത്സിക്കുന്ന പരിശീലനം ലഭിച്ചതും, രജിസ്റ്റർ ചെയ്തതുമായ ഹെപ്പറ്റോളജിസ്റ്റാണ്, ഇത് പൂർണ്ണമായും തെറ്റാണ്. ഡാൻഡെലിയോൺ, മിക്ക ആളുകളും ഒരു കളയായി കരുതുന്ന പച്ചക്കറിയാണ്. ഇത് ചിലപ്പോൾ സാലഡിൽ ഉപയോഗിക്കാറുണ്ട്. ഏകദേശം 100 ഗ്രാം ഡാൻഡെലിയോൺ നിങ്ങളുടെ ദിവസേനയുള്ള പൊട്ടാസ്യത്തിൻ്റെ 10-15% നൽകുന്നു, കലോറി ഉപഭോഗം കുറവാണ്," പോഡ്കാസ്റ്റിലെ വീഡിയോ പങ്കുവച്ചുകൊണ്ട് 'ദി ലിവർ ഡോക്ടർ' എന്ന ഉപയോക്താവ് കുറിച്ചു.

മയോസൈറ്റിസ് രോഗബാധയെ തുടർന്ന് ചലച്ചിത്ര മേഖലയിൽ നിന്ന് വിട്ടുനിന്ന സാമന്ത അടുത്തിടെയാണ് താൻ ചിലച്ചിത്ര മേഖലയിലേക്ക് മടങ്ങിയെത്തുന്നതായി അറിയിച്ചത്. അടുത്തതായി താൻ ഒരു 'ഹെൽത്ത് പോഡ്കാസ്റ്റ്' ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു. 

Read More

Viral Video Health Samantha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: