scorecardresearch

ഇതാണ് 'സച്ചിൻ മാജിക്'; കശ്മീരിൽ ബാറ്റുകൊണ്ട് മായാജാലം കാട്ടി ലിറ്റിൽ മാസ്റ്റർ

കശ്മീർ താഴ്വരയിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ബാറ്റ് തിരിച്ചുപിടിച്ച് ബാറ്റ് ചെയ്യുന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നിരിക്കുന്നത്.

കശ്മീർ താഴ്വരയിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ബാറ്റ് തിരിച്ചുപിടിച്ച് ബാറ്റ് ചെയ്യുന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നിരിക്കുന്നത്.

author-image
Lifestyle Desk
New Update
sachin tendulkar | kashmir

ഫൊട്ടോ: സ്ക്രീൻഗ്രാബ്

കശ്മീർ താഴ്വരയിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിൻ ടെണ്ടുൽക്കറുടെ ദൃശ്യങ്ങൾ വൈറലാകുന്നു. ബാറ്റ് തിരിച്ചുപിടിച്ച് ബാറ്റ് ചെയ്യുന്ന ക്രിക്കറ്റ് ഇതിഹാസത്തിന്റെ ചിത്രങ്ങളാണ് ആദ്യം പുറത്തുവന്നിരിക്കുന്നത്. ബാറ്റിന്റെ ഹാൻഡിൽ കൊണ്ടാണ് താരം ബോളിനെ കളിക്കുന്നത്. സച്ചിൻ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Advertisment

കാർഡ് ബോർഡ് പെട്ടിയും ഒഴിഞ്ഞ എഞ്ചിൻ ഓയിൽ കാനും സ്റ്റമ്പിന്റെ സ്ഥാനത്ത് വച്ചാണ് ഇന്ത്യൻ ലെജൻഡ് ക്രിക്കറ്റ് കളിക്കുന്നത്. മേഘാവൃതമായ കശ്മീരി താഴ്വരകളുടെ പശ്ചാത്തലത്തിലാണ് സച്ചിൻ ക്രിക്കറ്റ് കളിക്കുന്നത്. നാട്ടുകാരായ യുവാക്കളും കുട്ടികളും സൈനികരും സച്ചിന്റെ ബാറ്റിങ് ആവേശത്തോടെയാണ് കണ്ടുനിൽക്കുന്നത്.

സമീപത്തായി സൈനിക വാഹനങ്ങളും സച്ചിൻ സഞ്ചരിക്കുന്ന കാറുകളും കാണാനാകുന്നുണ്ട്. റോഡിന്റെ ഒരു പാതിവശത്തായാണ് ലിറ്റിൽ മാസ്റ്ററുടേയും കൂട്ടരുടേയും ക്രിക്കറ്റ് കളി. ഭാര്യ അഞ്ജലി, മകൾ സാറ എന്നിവർക്കൊപ്പമാണ് സച്ചിൻ കശ്മീരിൽ വെക്കേഷൻ ട്രിപ്പ് നടത്തുന്നത്. 

Advertisment

സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ പന്തെറിയാനും ഫീൽഡ് ചെയ്യാനും നിരവധിപേരാണ് തിരക്ക് കൂട്ടുന്നത്. കൂറേ നേരം ആസ്വദിച്ച് ബാറ്റ് ചെയ്ത ശേഷമാണ് സച്ചിൻ എല്ലാവരോടും യാത്ര പറഞ്ഞ് മടങ്ങുന്നത്.

ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പം സച്ചിൻ അടുത്തിടെ കശ്മീരിൽ സന്ദർശനം നടത്തിയിരുന്നു. കശ്മീരിലെ പുൽവാമ ജില്ലയിലെ കശ്മീരി വില്ലോ ബാറ്റ് നിർമ്മാണ യൂണിറ്റിലെത്തിയ സച്ചിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി. പുൽവാമയിലെ ബാറ്റ് നിർമ്മാണ ഫാക്ടറിയായ എംജെ സ്പോർട്സിൽ ഭാര്യ അഞ്ജലിക്കും മകൾ സാറ ടെണ്ടുൽക്കറിനുമൊപ്പമാണ് സച്ചിൻ ഫോട്ടോയ്ക്ക് പോസുചെയ്തു. 

വിമാനത്തിൽ നിന്നുള്ള കശ്മീരി മലനിരകളുടെയും താഴ്‌‌വരകളുടെയും വീഡിയോയും സച്ചിൻ പോസ്റ്റുചെയ്തിരുന്നു. 

Read More Trending Stories Here

Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: