scorecardresearch

ഇക്കണോമി ക്ലാസിൽ പറന്ന് മാസ്റ്റർ ബ്ലാസ്റ്റർ; 'സച്ചിൻ' വിളികളുമായി ആരാധകർ; വീഡിയോ

അപ്രതീക്ഷിതമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ വിമാനത്തിൽകണ്ട അമ്പരപ്പിലാണ് യാത്രക്കാർ

അപ്രതീക്ഷിതമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ വിമാനത്തിൽകണ്ട അമ്പരപ്പിലാണ് യാത്രക്കാർ

author-image
Trends Desk
New Update
Sachin Tendulkar, Flight

Sachin Tendulkar flies in economy

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ഇക്കണോമി ക്ലാസിൽ കണ്ടതോടെ ആവേശത്തിലാകുന്ന വിമാന യാത്രക്കാരുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ഫസ്റ്റ്ക്ലാസിലും, ബിസ്നസ് ക്ലാസിലും യാത്രചെയ്യാറുള്ള​ സച്ചിൻ അപ്രതീക്ഷിതമായി ഇക്കണോമി ക്ലാസിൽ എത്തിയതോടെയാണ് ആരാധകർ ആവേശത്തിലായത്.

Advertisment

ഇതിഹാസതാരത്തെ അടുത്തുകണ്ടതോടെ 'സച്ചിൻ-സച്ചിൻ' എന്ന് മുദ്രാവാക്യം വിളിച്ചാണ് ആരാധകർ എതിരേറ്റത്. ഇൻഡിഗോ വിമാനത്തിൽലായിരുന്നു സംഭവം. 'ക്രിക്കോപ്പിയ' എന്ന എക്സ് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചത്. ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും മനംകവരുന്ന നിമിഷം യാത്രക്കാർ ഫോണിൽ പകർത്തുന്നതും പ്രചരിച്ച വീഡിയോയിൽ കാണാം.

പർപ്പിൾ ഷർട്ട് ധരിച്ചെത്തിയ സച്ചിൽ ആരാധകരെ അഭിവാധ്യം ചെയ്ത്, യാത്രക്കാരുടെ സ്നേഹത്തിന് നന്ദി പറഞ്ഞു. നിരവധി ആരാധകരാണ് വീഡിയോയിൽ കമന്റ് പങ്കുവച്ചത്.

Advertisment

ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പം അടുത്തിടെ കശ്മീർ സഞ്ചരിക്കുന്ന വീഡിയോ സച്ചിൻ ഔദ്യോഗിക എക്സ് പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. വിമാനത്തിൽ നിന്നുള്ള കശ്മീരി മലനിരകളുടെയും താഴ്‌‌വരകളുടെയും വീഡിയോയാണ് സച്ചിൻ പോസ്റ്റുചെയ്തത്. 

ശ്രീനഗർ ജമ്മൂ ഹൈവേയിലായി ചാർസൂവിൽ ബാറ്റ് നിർമ്മാണ യൂണിറ്റിൽ തൊഴിലാളികളുമായി സംസാരിക്കുന്ന സച്ചിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചിരുന്നു. കുടുംബത്തോടൊപ്പമാണ് സച്ചിൻ തൊഴിലാളികളെ കണ്ടത്. 2013ലാണ് സച്ചിൻ എല്ലാ ക്രിക്കറ്റ് ഫോർമാറ്റുകളിൽ നിന്നും വിരമിച്ചത്.

Read More Trending Stories Here

Viral Video Sachin Tendulkar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: