/indian-express-malayalam/media/media_files/BQMXWjMSY8r8rlL1xtYB.jpg)
Sachin Tendulkar enjoys shikara ride in Dal Lake
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ കശ്മീർ യാത്രയാണ് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ട്രെന്റിങ്. കശ്മീർ യാത്രാമധ്യേ വൈറൽ താരമായ കശ്‌മീര്‍ പാരാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആമിര്‍ ഹുസൈന്‍ ലോണിനെ നേരിൽ കണ്ട സച്ചിന്‍ന്റെ ചിത്രങ്ങൾ വലിയ പ്രചാരമാണ് സോഷ്യൽ മീഡിയയിൽ നേടിയത്. കശ്മീർ താഴ്വരയിൽ പ്രദേശവാസികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന സച്ചിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ ദാൽ തടാകത്തിലൂടെ ശിക്കാര വഞ്ചിയിൽ സവാരി നടത്തുന്ന വീഡിയോയാണ് സച്ചിൻ പങ്കുവച്ചിരിക്കുന്നത്.
ഭാര്യ അഞ്ജലിക്കും മകൾ സാറയ്ക്കുമൊപ്പമാണ് സച്ചിൻ തടാകത്തിലൂടെ യാത്രചെയ്യുന്നത്. ഇടയ്ക്ക് വഞ്ചി തുഴയുന്ന സച്ചിനെയും വീഡിയോയിൽ കാണാം. സെൽഫിയെടുക്കാൻ എത്തുന്ന ആരാധകന്റെ കാപ്പിക്കുപ്പി തമാശയായി കൈക്കാലാക്കാൻ ശ്രമിക്കുന്ന സച്ചിനെയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ കാണാം.
സച്ചിന്റെ, മറ്റ് കശ്മീർ വീഡിയോകൾക്ക് സമാനമായി, സച്ചിൻ്റെ ഷിക്കാര റൈഡും ആരാധകരെ അമ്പരപ്പിച്ചു. നിരവധി കാഴ്ചക്കാർ വീഡിയോയിൽ അഭിപ്രായങ്ങളും പങ്കുവയ്ക്കുന്നുണ്ട്.
ഭാര്യ അഞ്ജലിക്കൊപ്പം മഞ്ഞിൽ കളിക്കുന്ന വീഡിയോകളും സച്ചിൻ കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. 'ലവ് അറ്റ് ഫ്രോസ്റ്റ് സൈറ്റ്' എന്ന ക്യാപ്ഷനോടെ പങ്കുവച്ച പോസ്റ്റിൽ മഞ്ഞിൽ കിടക്കുന്നതിന്റെയും കൈയ്യിൽ മഞ്ഞുവാരിയെടുക്കുന്നതിന്റെയും ചിത്രങ്ങൾ താരം പങ്കുവച്ചിരുന്നു.
കശ്മീരിലെ പുൽവാമ ജില്ലയിലെ കശ്മീരി വില്ലോ ബാറ്റ് നിർമ്മാണ യൂണിറ്റിലെത്തിയ സച്ചിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പുൽവാമയിലെ ബാറ്റ് നിർമ്മാണ ഫാക്ടറിയായ എംജെ സ്പോർട്സിൽ ഭാര്യ അഞ്ജലിക്കും മകൾ സാറ ടെണ്ടുൽക്കറിനുമൊപ്പമാണ് സച്ചിൻ ഫോട്ടോയ്ക്ക് പോസുചെയ്തു.
Read More Trending Stories Here
- "ഇത് മനിത കാതൽ അല്ല, അതൈയും താണ്ടി പുനിതമാനത്;" ചുണ്ടിൽ പച്ചകുത്തിയ യുവാവിനെ ട്രോളി സോഷ്യൽ മീഡിയ
- ഓൺലൈനിൽ ഓർഡർചെയ്തത് ഐഫോൺ 15; കിട്ടിയത് ഒന്നാന്തരം വ്യാജൻ; ആമസോണിന്റെ മറുപടി ഇങ്ങനെ
- ഇതിലിപ്പോ ഏതാ മൂർഖൻ? അടിച്ചു പാമ്പായവന്റെ ഷർട്ടിനുള്ളിൽ മറ്റൊരു പാമ്പ്; വീഡിയോ
- സെൽഫി എടുത്തു, സ്റ്റാറ്റസ് വയ്ക്കാൻ യോഗം ഉണ്ടായില്ല; സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.