scorecardresearch

സെഞ്ചുറി ആഘോഷിക്കാനാകാതെ രോഹിത് ശർമ്മ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

20 റൺസിനാണ് മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെടുത്തിയത്

20 റൺസിനാണ് മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെടുത്തിയത്

author-image
Trends Desk
New Update
Rohit Sharma | IPL 2024 | MI Vs CSK

ചിത്രം: സ്പോർട്സ്പിക്സ്

ഞായറാഴ്ച നടന്ന ഐപിഎൽ മത്സരത്തിൽ ചെന്നെ സൂപ്പർ കിങ്സിനെതിരെ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനമാണ് മുംബൈ കാഴ്ചവച്ചത്. സെഞ്ചുറി നേടിയ രോഹിത് ശർമ്മയുടെ പ്രകടനം പാഴായെങ്കിലും, ആരാധകരുടെ ഹൃദയം കീഴടക്കിയാണ് ഇന്ത്യൻ ക്യാപ്റ്റൻ കളംവിട്ടത്. നായകസ്ഥാനത്തു നിന്ന് ഒഴിവാക്കിയ ശേഷം നിരാശയിലായിരുന്ന ആരാധകർക്ക് ആഘോഷിക്കാൻ വകയൊരുക്കിയതായിരുന്നു രോഹിതിന്റ സെഞ്ചുറി. സോഷ്യൽ മീഡിയയിലടക്കം വലിയ രീതിയിലാണ് സെഞ്ചുറി നേട്ടം ആരാധകർ ആഘോഷിച്ചത്.

Advertisment

എന്നാൽ, സെഞ്ചുറി നേടിയിട്ടും ആഘോഷിക്കാൻ പോലും സാധിക്കാതെ പവലിയനിലേക്ക് മടങ്ങുന്ന രോഹിതിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 63 പന്തിൽ പുറത്താകാതെ 105 റൺസ് നേടിയെങ്കിലും 207 റൺസ് വിജയലക്ഷ്യം മറികടക്കാൻ രോഹിതിനായില്ല. 

ഇരുടീമിലെയും താരങ്ങൾ പരസ്പരം കൈകൊടുക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ മത്സരത്തിൻ്റെ അവസാന ഓവറിൽ നാഴികക്കല്ലിലെത്തിയതിന് ശേഷം ആഘോഷിക്കാൻ പോലും കഴിയാതിരുന്ന രോഹിത്, മുംബൈ ഇന്ത്യൻസ് ഡഗൗട്ടിലേക്ക് ഒറ്റയ്ക്ക്  നടന്നു നീങ്ങുന്നതാണ് വീഡിയോ. ഐപിഎല്ലിലെ രണ്ടാമത്തെ സെഞ്ചുറിയായിരുന്നു രോഹിത് നേടിയത്.

Advertisment

7.1 ഓവറിൽ 70 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമാണ് രോഹിത് ശർമ്മയും ഇഷാൻ കിഷനും സമ്മാനിച്ചത്. എന്നാൽ ഇഷാൻ കിഷന്റെയും പിന്നീട് വന്ന സൂര്യകുമാർ യാദവിന്റെയും വിക്കറ്റുകൾ നഷ്ടപ്പെട്ടത് മുംബൈക്ക് തിരിച്ചടിയായി. തിലക് വർമ്മയ്ക്കൊപ്പം മൂന്നാം വിക്കറ്റിൽ രോഹിത് ശർമ്മ, 38 പന്തിൽ 60 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും, ഒരു വശത്ത് വിക്കറ്റ് വീണുകൊണ്ടേ ഇരുന്നു. 11 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും ഉൾപ്പെടെയായിരുന്നു രോഹിതിന്റെ സെഞ്ചുറി.

അതേസമയം, 4 പന്തിൽ 20 റൺസിടെത്ത് വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച എംഎസ് ധോണിയുടെ പ്രകടനം സ്റ്റേഡിയം വിറപ്പിച്ചു. 500 സ്ട്രൈക്ക് റേറ്റിൽ 3 സിക്സറുകൾ ഉൾപ്പെടെയായിരുന്നു ധോണിയുടെ വെടിക്കെട്ട് ബാറ്റിങ്ങ്. 20 റൺസിനാണ് ചെന്നൈ മുംബൈയെ പരാജയപ്പെടുത്തിയത്.

Read More

IPL 2024 Rohit Sharma

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: