/indian-express-malayalam/media/media_files/2025/10/16/mohanlal-ravanaprabhu-fight-viral-video-2025-10-16-18-51-33.jpg)
Photograph: (Screengrab)
രാവണപ്രഭു വീണ്ടും ബിഗ് സ്ക്രീനിൽ എത്തിയത് ആഘോഷമാക്കുകയാണ് ആരാധകർ. ലാലേട്ടൻ ക്ലാസും മാസുമായി നിറഞ്ഞാടിയ രാവണപ്രഭു വീണ്ടും റിലീസ് ചെയ്തതോടെ തിയറ്റർ ഒന്നാകെ ഇളകി മറിയുകയാണ്. പാട്ടും ഡാൻസും മാസ് ഡയലോഗുമെല്ലാമായി ആരാധകർ ആഘോഷിക്കുന്നു. തീയറ്ററിൽ നിന്നുള്ള ആരാധകരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ അതിനൊപ്പം സിനിമയിലെ ഒരു സംഘട്ടന രംഗം വീണ്ടും ചർച്ചയാവുകയാണ്.
പൊലീസ് ഓഫീസർ ആയ സിദ്ധിഖിനെ മോഹൻലാൽ റോഡിൽ വെച്ച് തല്ലുന്ന രംഗം ചൂണ്ടിയാണ് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുന്നത്. ചോദ്യങ്ങൾക്കൊപ്പം രസകരമായ കമന്റുകളും വരുന്നുണ്ട്. ലാലേട്ടന്റെ അടികൊണ്ട് സിദ്ധിഖ് ഓടാൻ പോകുന്നു. ഈ സമയം മൂന്ന് നാല് പേർ ബൈക്ക് നിരനിരയായി ഇവിടെ കൊണ്ടുവന്ന് നിർത്തി.
Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!
ഈ ബൈക്കുകാരെ ലാലേട്ടൻ ചവിട്ടിയിടുന്നു. സിദ്ധിഖിനെ തല്ലുന്നതിന് ഇടയിൽ എന്തിനാണ് ലാലേട്ടൻ ഈ ബൈക്കുകാരെ ചവിട്ടിയിട്ടത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ആരാണ് ബൈക്കിൽ ഒരുമിച്ച് നിരനിരയായി വന്ന് നിൽക്കുന്നവർ എന്നും ചോദ്യം ഉയരുന്നുണ്ട്.
Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം
എന്നാലും അവന്മാരെ എന്തിനാണ് തല്ലിയത്? നിങ്ങൾക്ക് മനസിലായോ എന്ന് ചോദിച്ചാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒൻപത് ലക്ഷത്തോളം പേർ ഈ വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞു. അടിനടക്കുന്നിടത്ത് ഇതേ പോലെ വന്ന് നിൽക്കരുത് എന്ന പാഠമാണ് ഈ രംഗം നൽകുന്നത് എന്നാണ് ഒരു കമന്റ്.
Also Read: അവരായി അവരുടെ കുടുംബ പ്രശ്നമായി; നമുക്ക് മാറി നിന്നേക്കാം; കൊടൂര മാസ്!
"ലാലേട്ടന്റെ അടികൊണ്ട് സിദ്ധിഖ് വീഴേണ്ടത് ബൈക്കിന്റെ മുകളിലേക്കായിരുന്നു. ടൈമിംഗ് മാറിയപ്പോൾ ലാലേട്ടൻ ചവിട്ടി ഇട്ടു...ദേഷ്യം പിടിച്ചാൽ മുന്നിൽ വരുന്ന എല്ലാത്തിനേം ഇടിക്കും...പിന്നെ ഹെൽമെറ്റില്ലാതെ പോയാൽ ആർക്കായാലും ദേഷ്യം വരില്ലേ," ഇങ്ങനെ നിരവധി കൗതുകകരമായ കമന്റുകൾ വരുന്നു.
Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.