/indian-express-malayalam/media/media_files/2025/10/15/ai-viral-video-of-cat-2025-10-15-22-01-38.jpeg)
വീടിന്റെ വിശ്വസ്തനായ കാവൽക്കാരനായി പൊതുവെ പറയുന്നത് നായകളെയാണ്. പക്ഷേ നായകളെ പിന്നിലേക്ക് മാറ്റി നിർത്തി തന്റെ ഗ്രാഫ് കുത്തനെ ഉയർത്തുകയാണ് പൂച്ച സാർ. പേടി എന്നൊരു സാധനം ഇതിന് ഇല്ലേ എന്ന് ആരും ചോദിച്ച് പോകും. ഇന്റർനെറ്റിൽ വൈറലാവുന്ന പൂച്ച സാറിന്റെ വീരസാഹസിക പ്രവർത്തികളുടെ വിഡിയോകൾ എഐ ആണോ ഒർജിനലാണോ എന്ന് സംശയം തോന്നിപ്പോകും. അങ്ങനെയൊരു എഐ വിഡിയോയാണ് ഇപ്പോൾ പ്രചരിക്കുന്നത്.
നായയെ നൈസായി സൈഡാക്കിയാണ് പൂച്ച സാറിന്റെ മാസ് പെർഫോമൻസ്. വീടിന്റെ ഗേറ്റ് കടന്ന് ഒരു പുലി വരികയാണ്. ഈ സമയം നായ പുലിക്ക് നേരെ നിന്ന് കുരച്ച് അതിനെ ഓടിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. നായയെ ആക്രമിക്കാനുള്ള ലക്ഷ്യത്തോടെ പുലി നിൽക്കുമ്പോൾ അതാ വരുന്നു പൂച്ച സാറിന്റെ അറ്റാക്ക്. പുലിക്ക് നേരെ കുതിച്ച് ചാടുകയാണ് പൂച്ച.
Also Read: റാണി പിങ്കോ? പീക്കോക്ക്? നേവി ബ്ലൂ പാന്റിട്ട് നേവി ബ്ലൂ തേടി ഓടുന്ന ഷാനവാസ്; അംഗനവാടിയല്ല!
പുലിയുടെ മുഖത്തായി കടിച്ച് പിടിച്ചാണ് പൂച്ച സാറിന്റെ മരണമാസ് പ്രകടനം. പുലിയെ പേടിപ്പിച്ച് ഓടിക്കാനായി വീണ്ടും ചാടുകയാണ് പൂച്ച. പൂച്ച സാർ വേറെ ലെവിലേക്ക് ആണല്ലോ പോക്ക് എന്ന് പറഞ്ഞാണ് എഐ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 10 ലക്ഷത്തിന് മുകളിൽ ആളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.
Also Read: 'ഇവന് കുളിക്കാൻ ഭയങ്കര മടിയാ... വെള്ളം ഇഷ്ടമല്ല, പ്രിയം ചിക്കൻ'; പുള്ളിപ്പുലിയുടെ ഒരു ദിവസം കാണാം
പൂച്ച സാറിന്റെ ആരാധകർ കമന്റ് ബോക്സ് നിറഞ്ഞ് എത്തുന്നുണ്ട്. അവന്റെ ഫാമിലിയിലെ അമ്മാവനെ അല്ലെ ആ വിരട്ടി വിട്ടത് എന്നാണ് ഒരാളുടെ ചോദ്യം. ആദ്യം അടി, പിന്നെ സംസാരം അതാണ് പൂച്ച സാറിന്റെ ലൈൻ. ലേ പൂച്ച സാർ, നായ അങ്ങോട്ട് മാറി നിൽക്ക് ഞങ്ങളുടെ കുടുംബ പ്രശനം ആണ് അത് ഒന്ന് തീർക്കട്ടെ...എന്നിങ്ങനെ രസകരമായ കമന്റുകളാണ് വരുന്നത്.
Read More: 'എന്റെ മോളെ പൊന്നുപോലെ നോക്കണേടാ...' കണ്ണുനിറയിച്ച് അച്ഛന്റെ ആ വാക്ക്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.