/indian-express-malayalam/media/media_files/4bfTNzaFkWc6ba3ghn9f.jpg)
ഇൻസ്റ്റഗ്രാമിലൂടെയാണ് രൺവീർ ആരാധനെ പ്രശംസിച്ചത്
ആരാധകർക്ക് തങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളോട് സ്നേഹം പ്രകടിപ്പിക്കാൻ അവസരം ഒരുക്കുന്ന പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം. ബോളിവുഡ് താരം രൺവീർ സിങ്ന്റെ ഒന്നിലധികം ചിത്രങ്ങൾ ഒരുമിച്ച് വരച്ചാണ് പൗമിൽ ഖത്രി എന്ന ആരാധകൻ അടുത്തിടെ തന്റെ സ്നേഹം ഇൻസ്റ്റഗ്രാമിലൂടെ പ്രകടിപ്പിച്ചത്. രൺവീറിന്റെ പത്ത് ചിത്രങ്ങളാണ് പൗമിൽ ഒരേ സമയം വരച്ചത്.
“രൺവീർ സിങ് ഈ വീഡിയോയെയിൽ കമന്റു ചെയ്താൽ മാത്രമേ ഞാൻ കലയോടുള്ള അഭിനിവേശം തുടരൂ," എന്ന കുറിപ്പോടെയാണ് യുവാവ് വീഡിയോ പങ്കുവച്ചത്. വളരെപ്പെട്ടന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. ഒന്നിലധികം പേനകൾ സമാന്തരമായി ഘടിപ്പിച്ചാണ് യുവാവ് ചിത്രം വരക്കുന്നത്. രൺവീറിന്റെ വിവധ കഥാപാത്രങ്ങളെയാണ് പേപ്പറിൽ പകർത്തിയത്.
8 ദശലക്ഷത്തിലധികം കാഴ്ചകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. വീഡിയോ വൈറലായതോടെ സാക്ഷാൽ രൺവീർ സിങ് തന്നെ വീഡിയോയ്ക്ക് കമന്റുമായെത്തിയതാണ് നെറ്റിസൺമാരെ ഞെട്ടിച്ചത്. “അത്ഭുതപ്പെടുത്തുന്നു!" എന്നാണ് രൺവീർ പോസ്റ്റിൽ കമന്റു ചെയ്തത്. വീഡിയോയ്ക്ക് മറുപടി നൽകിയതിൽ ആവേശഭരിതരായ ആരാധകർ താരത്തെ അഭിനന്ദിച്ച് നിരവധി കമന്റുകളും പങ്കുവച്ചു.
ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ പൗമിൽ ഖത്രിക്ക് ഇൻസ്റ്റാഗ്രാമിൽ 57,000 ഫോളോവേഴ്‌സ് ഉണ്ട്. പ്ലാറ്റ്‌ഫോമിൽ സജീവമായ പൗമിൽ ധാരാളം വീഡിയോകൾ പങ്കുവച്ചിട്ടുണ്ട്. ബോളിവുഡ് താരങ്ങളായ വരുൺ ധവാൻ , ശ്രദ്ധ കപൂർ , അർജുൻ രാംപാൽ തുടങ്ങിയവരുടെ രേഖാചിത്രങ്ങളും പൗമിൽ പങ്കുവച്ചിട്ടുണ്ട്.
ഫർഹാൻ അക്തർ സംവിധാനം ചെയ്യുന്ന, "ഡോൺ 3" എന്ന ചിത്രത്തിലാണ് രൺവീർ അടുത്തതായി അഭിനയിക്കുന്നത്. കിയാര അദ്വാനിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Read More Trending Stories Here
- "ഇത് മനിത കാതൽ അല്ല, അതൈയും താണ്ടി പുനിതമാനത്;" ചുണ്ടിൽ പച്ചകുത്തിയ യുവാവിനെ ട്രോളി സോഷ്യൽ മീഡിയ
- ഓൺലൈനിൽ ഓർഡർചെയ്തത് ഐഫോൺ 15; കിട്ടിയത് ഒന്നാന്തരം വ്യാജൻ; ആമസോണിന്റെ മറുപടി ഇങ്ങനെ
- ഇതിലിപ്പോ ഏതാ മൂർഖൻ? അടിച്ചു പാമ്പായവന്റെ ഷർട്ടിനുള്ളിൽ മറ്റൊരു പാമ്പ്; വീഡിയോ
- സെൽഫി എടുത്തു, സ്റ്റാറ്റസ് വയ്ക്കാൻ യോഗം ഉണ്ടായില്ല; സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.