scorecardresearch

കാമുകിയ്ക് പകരം പരീക്ഷയ്ക്കെത്തിയത് കാമുകൻ; സ്ത്രീവേഷത്തിൽ എത്തിയ യുവാവിനെ കൈയ്യോടെ പൊക്കി അധികൃതർ

പഞ്ചാബിൽ നിന്നുള്ള യുവാവാണ് പ്രണയിനിക്കായി മറ്റാരും ചെയ്യാത്ത സാഹസം ചെയ്തു കെണിയിലായത്

പഞ്ചാബിൽ നിന്നുള്ള യുവാവാണ് പ്രണയിനിക്കായി മറ്റാരും ചെയ്യാത്ത സാഹസം ചെയ്തു കെണിയിലായത്

author-image
Trends Desk
New Update
Viral, Angrez Singh

വിഗ്ഗും, ലിപ്സ്റ്റിക്കും ധരിച്ച് സൽവാർ അണിഞ്ഞാണ് അംഗ്‌രേസ് സ്കൂളിലെത്തിയത്

പ്രണയത്തിനായി ജീവൻപോലും ത്യാഗംചെയ്യുന്ന നായകൻമാരെ നമ്മൾ കഥകളിലും സിനിമകളിലും കണ്ടിട്ടുണ്ട്. സ്വന്തം പ്രണയിനിക്കായി പഞ്ചാബിലെ ഒരു യുവാവ് നടത്തിയ സാഹസമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 

Advertisment

പഞ്ചാബിലെ ഫാസിൽകയിൽ നിന്നുള്ള അംഗ്‌രേസ് സിംഗ് എന്ന യുവാവാണ് പ്രണയിനിക്കായി മറ്റാരും ചെയ്യാത്ത സാഹസം ചെയ്തു കെണിയിലായത്. കാമുകിയുടെ പരീക്ഷയ്ക്ക് സ്ത്രീവേഷത്തിൽ ആൾമ്മാറാട്ടം നടത്തി പരീക്ഷയെഴുതിയതോടെയാണ് അംഗ്‌രേസ് സിംഗിന്റെ പ്രണയം വൈറലായത്.

ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് നടത്തിയ മൾട്ടി പർപ്പസ് ഹെൽത്ത് വർക്കേഴ്‌സ് പരീക്ഷയിൽ, കാമുകിയായ പരംജിത് കൗറിന് പകരമാണ് ഇയാൾ സ്ത്രീവേഷത്തിൽ ആൾമ്മാറാട്ടം നടത്തിയത്. കോട്‌കപുരയിലെ ഡിഎവി പബ്ലിക് സ്‌കൂളിലായിരുന്നു പരീക്ഷ.

Advertisment

വിഗ്ഗും, ലിപ്സ്റ്റിക്കും ധരിച്ച് സൽവാർ അണിഞ്ഞ് യാതൊരു സംശയവും തോന്നിപ്പിക്കാത്ത രീതിയിലാണ് അംഗ്‌രേസ് സ്കൂളിലെത്തിയത്, എന്നാൽ സംശയം തോന്നിയ യൂണിവേഴ്‌സിറ്റി അധികൃതർ സംഭവം കൈയ്യോടെ പിടികൂടുകയായിരുന്നു.

സംഭവം ഗുരുതരമായ വിഷയമാണെങ്കിലും, വാർത്ത പുറത്തറിഞ്ഞതോടെ മറ്റൊരു തലത്തിലേക്കാണ് വാർത്ത പ്രചരിച്ചത്. സോഷ്യൽ മീഡിയകളിലടക്കം ട്രോൾ ഗ്രൂപ്പുകളിൽ വാർത്ത വൈറലായി. 

Read More Trending Stories Here

Viral Photo

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: