scorecardresearch

ഇ-സ്പേർട്സ് താരങ്ങൾക്കൊപ്പം ഗെയിംകളിച്ച് പ്രധാനമന്ത്രി മോദി

മോർട്ടൽ അടക്കമുള്ള ഗെയിമർമാരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്

മോർട്ടൽ അടക്കമുള്ള ഗെയിമർമാരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്

author-image
Trends Desk
New Update
Narendra Modi | Mortal

ചിത്രം: യൂട്യൂബ്

ഇന്ത്യയിലെ മുൻനിര ഗെയിമർമാരുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇ സ്പോർട്സും ഗെയിമിംഗ് മേഖലയും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ചർച്ചചെയ്യാനാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ ഗെയിമിംഗ് മേഖലയിലെ ഏറ്റവും ജനപ്രിയരായ 7 ഗെയിമർമാരെയാണ് പ്രധാനമന്ത്രി കണ്ടത്. ഇവർക്കൊപ്പം വി.ആർ ഗെയിം കളിക്കുന്ന മോദിയുടെ വീഡിയോയും ശ്രദ്ധനേടുകയാണ്.

Advertisment

ഗെയിമിംഗ് ലോകത്ത്, മോർട്ടൽ എന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ഗെയിമറായ നമൻ മാത്തൂർ അടക്കമുള്ള പ്രശസ്തരാണ് പരിപാടിയിൽ പങ്കെടുത്തത്. ഇൻസ്റ്റാഗ്രാമിൽ 5.3 ദശലക്ഷവും, യൂട്യൂബിൽ ഏഴ് ദശലക്ഷവും ഫോളോവേഴ്സുള്ള മോർട്ടൽ, 'മുഖ്യധാരാ' അത്‌ലറ്റുകളെക്കാൾ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. 

കഴിഞ്ഞ വർഷം ഡേവിഡ് ബെക്കാം ഇന്ത്യ സന്ദർശിച്ചപ്പോൾ, താരത്തിനോപ്പം പ്രത്യക്ഷപ്പെട്ട മോർട്ടൽ ശ്രദ്ധനേടിയിരുന്നു. ഇന്ത്യൻ എസ്‌പോർട്‌സ് ഇക്കോസിസ്റ്റത്തിൽ സൂപ്പർസ്റ്റാർ പദവിയാണ് മോർട്ടലിന്. "പബ്ജി" എന്ന മൊബൈൽ ഗെയിമിലൂടെയാണ് മോർട്ടൽ ശ്രദ്ധനേടുന്നത്. പബ്ജി നിരോധിച്ച ശേഷം പുറത്തിറങ്ങിയ ബിജിഎംഐയിലും ശ്രദ്ധനേടി.

Advertisment

ഗെയിമുകൾ യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീം ചെയ്യുന്നതിലൂടെ "കണ്ടന്റ് ക്രിയേറ്റർ" എന്ന നിലയിൽ പ്രതിമാസം ലക്ഷക്കണക്കിന് രൂപയാണ് ഗെയിമർമാർ സമ്പാദിക്കുന്നത്. ഇന്ത്യയിലെ മുൻനിര ഗെയിമർമാർ ഏകദേശം 3 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാണ് പ്രതിമാസം സമ്പാദിക്കുന്നത്.

Read More

Games

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: