scorecardresearch

വന്ദേ ഭാരത് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റ; പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ

കറിയിൽ നിന്ന് കണ്ടെത്തിയ പാറ്റയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് റെയിൽവേ പ്രതികരണവുമായെത്തിയത്

കറിയിൽ നിന്ന് കണ്ടെത്തിയ പാറ്റയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് റെയിൽവേ പ്രതികരണവുമായെത്തിയത്

author-image
Trends Desk
New Update
Cockroach in food, Vande Bharat

ചിത്രം: എക്സ്

വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ വിളമ്പിയ ഭക്ഷണത്തിൽ ചത്ത പാറ്റയെ കണ്ടെത്തി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്കുള്ള യാത്രയിൽ ദമ്പതികൾക്ക് വിളമ്പിയ ഭക്ഷണത്തിൽ നിന്നാണ് പാറ്റയെ കണ്ടെത്തിയത്. കറിയിൽ നിന്ന് ലഭിച്ച പാറ്റയുടെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചതോടെ വ്യാപക വിമർശനമാണ് ഇന്ത്യൻ റെയിൽവേയ്ക്ക് നേരെ ഉയരുന്നത്.

Advertisment

വന്ദേ ഭാരതിൽ നിന്ന് ലഭിച്ച ഉരുളക്കിഴങ്ങ് കറിയിൽ നിന്നാണ് പാറ്റയെ കിട്ടയിത്. ദമ്പതികളുടെ അനന്തരവനായ വിദിത് വർഷ്‌നിയാണ് എക്സിലൂടെ ചിത്രം പങ്കുവച്ചത്. സമാന സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഭക്ഷണം വിളമ്പിയവർക്കെതിരെ ഉടൻ നടപടിയെടുക്കണമെന്ന് ഇയാൾ പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.

പോസ്റ്റ് വൈറലായതിന് പിന്നാലെ, സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ രംഗത്തെത്തി. ദുരനുഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായും, വിഷയം ഗൗരവമായി എടുക്കുകയും സേവന ദാതാവിന് ഉചിതമായ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന്' വൈറൽ പോസ്റ്റിൽ റെയിൽവേ പ്രതികരിച്ചു.

Advertisment

റെയിൽവേയിൽ നിന്ന് പ്രതികരണമുണ്ടായെങ്കിലും, ഇന്ത്യയിലെ ട്രെയിനുകളുടെ ശുചിത്വ മാനദണ്ഡങ്ങൾക്കെതിരെ നിരവധി വിമർശനമുണ്ടായി. വിശദീകരണം ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ ടാഗ് ചെയ്ത് നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തി. 

കഴിഞ്ഞ വർഷവും വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിൽ സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. യാത്രക്കാരന് നൽകിയ ചപ്പാത്തിയിലായിരുന്നു അന്ന് പാറ്റയെ കണ്ടെത്തിയത്. ഈ സംഭവത്തിലും റെയിൽവേ കുറ്റക്കാർക്ക് പിഴ ചുമത്തിയിരുന്നു.

Read More Entertainment Stories Here

Viral Post Indian Railways

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: