/indian-express-malayalam/media/media_files/ksW2UuGd2SXVKntudULb.jpg)
ഷാരൂഖ് ഖാനും മലൈക അറോറയും അവിസ്മരണിയമാക്കിയ ഗാനത്തിലാണ് നൃത്തം
ഇന്ത്യക്ക് പുറത്തും ധാരാളം ആരാധകരുള്ള നടനാണ് ബോളിവുഡ് താരം ഷാരൂഖ് ഖാൻ. രാജ്യത്തിന് പുറത്ത് നടക്കുന്ന ആഘോഷങ്ങളിൽ പോലും ഷാരുഖ് അഭിനയിച്ച ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിക്കാറുണ്ട്. പാക്കിസ്ഥാനിലെ ഒരു വിവാഹത്തിന് ഷാരുഖ് ഖാന്റെ ഗാനത്തിൽ നൃത്തം ചെയ്യുന്ന യുവാക്കളുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.
ഷാരുഖ് ഖാനെ നായകനാക്കി മണിരത്‌നം സംവിധാനംചെയ്ത ദിൽ സേ എന്ന ചിത്രത്തിലെ ചയ്യ ചയ്യ എന്ന ഗാനത്തിനാണ് പാക്കിസ്ഥാനി യുവാക്കൾ ചുവടുവയ്ക്കുന്നത്. വെഡ്ഡിംഗ്‌സ് ബൈ സൽമാൻ എന്ന ഇവൻ്റ് മാനേജ്‌മെൻ്റ് ഹാൻഡിൽ പങ്കിട്ട വീഡിയോയിൽ, കറുത്ത വസ്ത്രം ധരിച്ച യുവാക്കൾ, മനോഹരമായ സൂര്യാസ്തമയത്തിൻ്റെ പശ്ചാത്തലത്തിൽ നൃത്തുചെയ്യുന്നത് കാണാം. 9 ദശലക്ഷത്തിലധികം കാഴ്ചകൾ നേടിയ വീഡിയോയിൽ നിരവധി നെറ്റിസൺമാരാണ് രസകരമായ കമന്റുകൾ പങ്കുവയ്ക്കുന്നത്.
ഷാരൂഖ് ഖാനും മലൈക അറോറയും അവിസ്മരണിയമാക്കിയ ഗാനമാണ് ചയ്യ ചയ്യ. എ ആർ റഹ്‌മാൻ സംഗീതം നിർവഹിച്ച ഗാനം, ശുഖീന്ദർ സിങ്ങും സപ്‌ന അവസ്തിയും ചേർന്നാണ് ആലപിച്ചത്. 1998ൽ റിലീസായതു മുതൽ ആഘോഷങ്ങളിലെ നിറസാനിധ്യമായിരുന്നു ചയ്യ ചയ്യ. 2010 കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങിലും ചയ്യ ചയ്യ പ്ലേചെയ്തിരുന്നു. മനീഷ കൊയ്‌രാള, പ്രീതി സിൻ്റ തുടങ്ങിയ താരങ്ങളും ദിൽ സെയിൽ ഷാരൂഖിനൊപ്പം അഭിനയിച്ചിരുന്നു.
ഊട്ടിയിലെ നീലഗിര മലനിരകളിലൂടെ സഞ്ചരിക്കുന്ന ട്രെയിനിൽ ചിത്രീകരിച്ച ഗാനരംഗത്തിന് വലിയ ആരാധക വൃന്ദംതന്നെയുണ്ട്. മലയാളിയായ സന്തോഷ് ശിവന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യവിസ്മയം തന്നെയായിരുന്നു ഇത്.
Read More Trending Stories Here
- സെൽഫി എടുത്തു, സ്റ്റാറ്റസ് വയ്ക്കാൻ യോഗം ഉണ്ടായില്ല; സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം
- അമ്പോ, ഇന്ദിരാമ്മ പൊളിച്ച്; 82 വയസ്സിലെ അഡാർ വർക്ക് ഔട്ട്, വീഡിയോ
- കിടിലം മീൻ വിഭവങ്ങൾ, കുടുംബമായി പോകാം, പോക്കറ്റ് കീറില്ല; സർക്കാരിന്റെ ന്യായ വില മീൻ ഹോട്ടൽ
- ആറു വരിയിലും നിവരാത്ത NH66 ദേശീയപാതയോ; കൊടും വളവുകളുടെ ആകാശദൃശ്യങ്ങൾ കാണാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.