scorecardresearch

ചെറുവത്തൂരിൽ വികസനം ചെറുതല്ല; ആറുവരിപ്പാതയുടെ ആകാശദൃശ്യങ്ങളിലൂടെ

തേജസ്വിനി പാലമുൾപ്പെടെ ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്

തേജസ്വിനി പാലമുൾപ്പെടെ ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്

author-image
Trends Desk
New Update
Cheruvathur  nh 66

ഫൊട്ടോ- സ്ക്രീൻ ഗ്രാബ്

സംസ്ഥാനത്താകെ ദേശീയപാതാ വികസനം അതിവേഗം തന്നെ മുന്നോട്ട് കുതിക്കുകയാണ്. ഭാരത് മാലാ പദ്ധതിയുടെ ഭാഗമായുള്ള ആറ് വരി പാതയുടെ നിർമ്മാണമാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ പുരോഗമിക്കുന്നത്. കാസർഗോഡ് മേഖലയിലെ ആരുവരിപ്പാതയുടെ രണ്ടാം റീച്ചിന്റെ നിർമ്മാണം അതിവേഗത്തിലാണ് പൂർത്തിയാകുന്നത്. ഈ മേഖലയിലെ പ്രധാനപ്പെട്ട പാതയാണ് ചെറുവത്തൂരിലൂടെ കടന്നുപോകുന്ന ആറുവരിപ്പാത. തേജസ്വിനി പാലമുൾപ്പെടെ ഈ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഏതാണ്ട് അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 

Advertisment

തേജസ്വിനി പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ രണ്ട് സ്പാനുകളുടെ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും ദേശീയപാതാ വികസനത്തെക്കുറിച്ചുള്ള വ്ളോഗുകളിലൂടെ ശ്രദ്ധേയനായ അബുകീം തന്റെ യൂട്യൂബ് പേജിലൂടെ പറയുന്നു. ആറുവരിപ്പാത നിർമ്മാണത്തിന്റെ ആകാശദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അബുകീം വിവരങ്ങൾ വ്യക്തമാക്കുന്നത്. ആരുവരിപ്പാതയുടെ ഭാഗമായി പുതിയ പാലം വരുമെങ്കിലും ഇവിടെയുള്ള പഴയ പാലം നിലനിർത്തുമെന്നാണ് അബുകീം പറയുന്നത്. 

പിന്നീട് പാത എത്തുന്ന വീരൻമല പ്രദേശത്തെ നിർമ്മാണ പ്രവർത്തനങ്ങൾ അൽപ്പം മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിലും ഇവിടെയും ഗർഡറുകളുടെ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. സ്ഥിരമായി മണ്ണിടിച്ചിലുണ്ടാകുന്ന പ്രദേശമായതിനാലാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കുറച്ച് കാലതാമസം നേരിടുന്നത്. അവിടെ നിന്നും ചെറുവത്തൂരിലേക്ക് പ്രവേശിക്കുമ്പോൾ പാതയുടെ നിർമ്മാണം വേഗത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നതെന്ന് അബുകീം പറയുന്നു.

ചെറുവത്തൂർ മേഖലയിൽ പഴയ ഹൈവേയിൽ ഒന്നും തന്നെ ചെയ്തിട്ടില്ലെങ്കിലും പുതിയ പാതയുടെ ഭാഗമായുള്ള സുരക്ഷാ വാളുകളടക്കം നിർമ്മാണത്തിലാണ്. ചെറുവത്തൂർ നഗരത്തിലേക്ക് നേരത്തേ വലിയ വാഹനങ്ങൾക്കടക്കം പ്രവേശിക്കാൻ കാലതാമസം നേരിട്ടിരുന്നെങ്കിൽ പുതിയ പാത വരുന്നതോടെ അത് ഒഴിവാകുമെന്ന് വീഡിയോ പങ്കിട്ടുകൊണ്ട് വ്ളോഗർ വ്യക്തമാക്കുന്നു.

Advertisment

ചെറുവത്തൂർ മേഖലയിലും നിലവിൽ ക്രാഷ് ബാരിയറുകളുടെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. ഈ പ്രദേശത്ത് ആറുവരിപ്പാതയുടെ ഒരു ഭാഗം നിലവിൽ ഗതാഗതത്തിനായി തുറന്നുകൊടുത്തിട്ടുണ്ടെന്നും ആകാശദൃശ്യങ്ങളിലൂടെ അബുകീം പറയുന്നു.

Read More

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: