scorecardresearch

Google Trends: ഒരു മണിക്കൂറിൽ തിരഞ്ഞത് 50 ലക്ഷംപേർ; ഇന്ത്യ- ന്യൂസിലാൻഡ് ഫൈനൽ ഗൂഗിളിലും ട്രെൻഡിങ്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 50 ലക്ഷത്തിലധികം ആളുകളാണ് ന്യൂസിലാൻഡ്- ഇന്ത്യ മത്സരം തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 50 ലക്ഷത്തിലധികം ആളുകളാണ് ന്യൂസിലാൻഡ്- ഇന്ത്യ മത്സരം തിരഞ്ഞത്

author-image
Trends Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ind Vs Nz Final

ചിത്രം: എക്സ്/ഐസിസി

ചാംപ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയും ന്യൂസിലാൻഡും നേർക്കുനേർ മത്സരിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളം ഉയരുകയാണ്. തോൽവി അറിയാതെ ചാംപ്യൻസ് ട്രോഫി ഫൈനലിൽ എത്തിയ ഇന്ത്യക്ക് മൂന്നാം കിരീടത്തിൽ കുറഞ്ഞ മറ്റൊരു ലക്ഷ്യവുമില്ല. ന്യൂസിലൻഡ് ഇന്ത്യയോട് തോൽവി വഴങ്ങിയ അതേ സ്റ്റേഡിയത്തിൽ തന്നെയാണ് ഫൈനൽ മത്സരം നടക്കുന്നത്. ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിങ് തിരഞ്ഞെടുത്തിരിക്കുകയാണ്.

Advertisment

ഗൂഗിളിലും ഇന്ത്യ- ന്യൂസിലാൻഡ് മത്സരം ട്രെൻഡിങ് ആവുകയാണ്. ലക്ഷക്കണക്കിന് ആളുകളാണ് മത്സരം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 50 ലക്ഷത്തിലധികം ആളുകളാണ് ന്യൂസിലാൻഡ്- ഇന്ത്യ മത്സരം ഗൂഗിളിൽ തിരഞ്ഞത്. ഗൂഗിൾ ട്രെൻഡിങിൽ ഒന്നാം സ്ഥാനത്താണ്. 

അതേസമയം, ന്യൂസിലാൻഡുമായി താരതമ്യപ്പെടുത്തുമ്പോൾ ചാമ്പ്യൻസ് ട്രോഫി കണക്കിലും താരത്തിളക്കത്തിലും ഇന്ത്യ തന്നെയാണ് കരുത്ത‍ർ. കണക്കിലും താരത്തിളക്കത്തിലും മുന്നില്‍ നില്‍ക്കുമ്പോഴും ഐസിസി നോക്കൗട്ട് മത്സരങ്ങളിലെ ബലാബലത്തിൽ ന്യൂസിലൻഡ് ആണ് മുന്നിൽ. രണ്ടായിരത്തിലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലൻഡിനോടേറ്റ തോൽവിക്ക് പകരം വീട്ടാനിറങ്ങുന്ന ഇന്ത്യയുടെ ലക്ഷ്യം മൂന്നാം കിരീടമാണ്.

Advertisment

ട്വന്റി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം പരിഗണിച്ചാൽ ഇന്ത്യ 14-ാം തവണയാണ് ഒരു ഐസിസി ടൂർണമെന്റിന്റെ കലാശപ്പോരിന് ഇറങ്ങുന്നത്. ഇക്കാര്യത്തിൽ ആസ്ട്രേലിയ പോലും പിന്നിലാണ്. അവർ 13 ഫൈനലുകളാണ് കളിച്ചത്. പക്ഷേ ഓസീസിന് പത്ത് കിരീടങ്ങളുണ്ട്. ഇന്ത്യക്കുള്ളത് ആറെണ്ണം മാത്രം.

പരസ്പരം ഏറ്റുമുട്ടിയ നാല് മത്സരങ്ങളിൽ മൂന്നിലും ജയം കിവീസിനൊപ്പമാണ്. 2023ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഓസീസിന് മുന്നില്‍ അടിയറവ് പറഞ്ഞപ്പോള്‍ 2024ലെ ടി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ കിരീടം നേടി. രച്ചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ടോം ലാഥം, ഡാരിൽ മിച്ചൽ എന്നിവരടങ്ങിയ മികച്ച ബാറ്റിംഗ് നിരയാണ്കിവീസിന്റെ കരുത്ത്.

വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, രവീന്ദ്ര ജഡേജ സ്പിൻ ആർമിയിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മഴ പെയ്യാനുള്ള സാധ്യത ഇല്ലാത്തതിനാല്‍ കാലാവസ്ഥ മത്സരഫലത്തെ സ്വാധീനിക്കില്ല. സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ 250 റണ്‍സിന് മുകളിലുള്ള ഏത് വിജയലക്ഷ്യവും വെല്ലുവിളിയായേക്കും. ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടന്ന പിച്ചിലാണ് കിരീടപ്പോരാട്ടവും നടക്കുന്നത്.

Read More

Google Trends Trending

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: