/indian-express-malayalam/media/media_files/uploads/2019/02/Income-tax-slabs-and-rates-2019-20.jpg)
ഗൂഗിളിൽ ട്രെൻഡായി പുതിയ ആദായ നികുതി ബിൽ
പുതിയ ആദായ നികുതി ബിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധയോടെയാണ് രാജ്യം ഉറ്റുനോക്കിയത്. പുതിയ ബില്ലിലെ വ്യവസ്ഥകൾ, മാറ്റങ്ങൾ അങ്ങനെ നിരവധി വിവരങ്ങൾ തുടങ്ങി സമ്പൂർണ വിവരങ്ങളും ഓരോ വ്യക്തിയുടെ ജീവിതത്തിലും അറിഞ്ഞിരിക്കേണ്ടവ തന്നെയാണ്. ഇപ്പോഴിതാ, ഗൂഗിളിലും ചർച്ചാവിഷയമായിരിക്കുകയാണ് പുതിയ ആദായനികുതി ബിൽ.
ഗൂഗിളിന്റെ ഔദ്യോഗീക കണക്കനുസരിച്ച്, ധനമന്ത്രി ലോക്‌സഭയിൽ ആദായ നികുതി ബിൽ അവതരിപ്പിച്ച വ്യാഴാഴ്ച ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ഗൂഗിളിൽ തിരഞ്ഞത് അഞ്ച് ലക്ഷത്തിലധികം ആളുകളാണ്. പുതിയ ആദായ നികുതി വകുപ്പിലെ പുതിയ വ്യവസ്ഥകൾ, മാറ്റങ്ങൾ സംബന്ധിച്ചുള്ള വിവരങ്ങളും വാർത്തകളുമാണ് കൂടുതൽ ആളുകളും തിരഞ്ഞത്.
536 വകുപ്പുകളും 622 പേജുകളും 23 അധ്യായങ്ങളുമുള്ളതാണ് പുതിയ ആദായനികുതി ബിൽ. 1961 ലെ ആദായനികുതി നിയമത്തിന് പകരമായാണ് പുതിയ ബിൽ കൊണ്ടുവന്നത്.നടപടിക്രമങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ നിയമനിർമ്മാണത്തിന് സർക്കാർ ഒരുങ്ങുന്നത്.
Read More
- Google Trends: സെഞ്ചുറി തിളക്കത്തിൽ ശുഭ്മാൻ ഗിൽ; പിന്നാലെ ഗൂഗിളിൽ ട്രെൻഡിങ്; തിരഞ്ഞത് ഇരുപത് ലക്ഷം പേർ
- കുംഭമേളയിലെ വൈറൽ താരം; മൊണാലിസയെ കേരളത്തിലെത്തിക്കാൻ ബോച്ചെ നൽകിയത് 15 ലക്ഷം
- 300 കിലോമീറ്ററോളം ഗതാഗത കുരുക്ക്; കുംഭമേളയിൽ കുടുങ്ങി ലക്ഷങ്ങൾ; വീഡിയോ
- പൊലീസിന് എന്ത് എഡ് ഷീരൻ; ഇതിഹാസ ഗായകന്റെ സർപ്രൈസ് തടഞ്ഞ് ബെംഗളൂരു പൊലീസ്; വീഡിയോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.