scorecardresearch

Google Trends: നീറ്റ് യുജി പരീക്ഷ ഫലം തിരഞ്ഞ് ലക്ഷങ്ങൾ; ഗൂഗിളിൽ ട്രെൻഡിങ്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ടു ദശലക്ഷത്തിലധികം ആളുകളാണ് നീറ്റ് യുജി പരീക്ഷ ഫലം തിരഞ്ഞത്

ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ടു ദശലക്ഷത്തിലധികം ആളുകളാണ് നീറ്റ് യുജി പരീക്ഷ ഫലം തിരഞ്ഞത്

author-image
Trends Desk
New Update
neet ugc

NEET Result 2025

NEET Result 2025: നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയുടെ അന്തിമ ഉത്തര സൂചികയും പുറത്തിറക്കിയിട്ടുണ്ട്. 22,09,318 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. ഇതിൽ  12,36,531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. neet.nta.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പരീക്ഷ എഴുതിയവർക്ക് ഫലം പരിശോധിക്കാം.

Advertisment

പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ലക്ഷക്കണക്കിന് ആളുകളാണ് നീറ്റ് യുജി റിസൾട്ട് തിരഞ്ഞ് ഗൂഗിളിൽ എത്തിയത്. ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് രണ്ടു ദശലക്ഷത്തിലധികം സെർച്ചുകളാണ് ഉണ്ടായത്. നിലവിൽ ഗൂഗിൾ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് സ്ഥാനത്താണ് നീറ്റ് യുജി പരീക്ഷാ ഫലം.

Also Read: നീറ്റ് യുജി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം

കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 73,328 പേര്‍ യോഗ്യത നേടി. ആദ്യ 100 റാങ്കിൽ കേരളത്തിൽനിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല. മലയാളിയായ ദീപ്‌നിയ ഡിബി 109-ാം റാങ്ക് നേടി. രാജസ്ഥാന്‍ സ്വദേശി മഹേഷ് കുമാറിനാണ് ഒന്നാം റാങ്ക്. 99.9999547 ആണ് മഹേഷ് നേടിയത്. മേയ് നാലിനാണ് പരീക്ഷ നടന്നത്. കഴിഞ്ഞ വർഷത്തെ നീറ്റ് യുജി പരീക്ഷാക്രമക്കേടിന്റെ പശ്ചാത്തലത്തിൽ ഇത്തവണ കർശന സുരക്ഷയിലാണ് പരീക്ഷ നടന്നത്. 

Read More

Advertisment
Trends Google Neet Neet Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: