/indian-express-malayalam/media/media_files/2025/06/12/7t6ljQq25HFDg4XtR0O8.jpg)
Source: Freepik
എ.പി.ജെ. അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുടെ സ്‌കൂളുകളിലേക്കുള്ള 2025-26 അക്കാദമിക് വർഷത്തെ എം.ടെക് പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി ജൂൺ 16ന് മുമ്പ് സമർപ്പിക്കണം.
ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിങ് ആൻഡ് മാനേജ്‌മെന്റ്, എമ്പെഡഡ് സിസ്റ്റം ടെക്നോളജീസ്, ഇലക്ട്രിക് വെഹിക്കിൾ ടെക്നോളജി, മെക്കാനിക്കൽ ആൻഡ് മേറ്റീരിയൽസ് ടെക്നോളജി എം.ടെക് പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സാധുവായ GATE യോഗ്യതയുള്ള വിദ്യാർത്ഥികൾക്കും, GATE ഇല്ലാത്തവർക്ക് യൂണിവേഴ്‌സിറ്റി നടത്തുന്ന എൻട്രൻസ് ടെസ്റ്റ്/ ഇന്റർവ്യൂയിലൂടെയും പ്രവേശനം സാധ്യമാണ്. ഓരോ പ്രോഗ്രാമിനും 18 വീതം സീറ്റുകളാണ് ഉള്ളത്. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 800 രൂപയും എസ് സി / എസ് ടി വിഭാഗത്തിന് 400 രൂപയും ആണ്.
അപേക്ഷാർത്ഥികൾ എ പി ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബാച്ചിലേഴ്‌സ് ബിരുദം നേടിയിരിക്കണം അല്ലെങ്കിൽ എഐസിടിഇ/ യുജിസി/ സർക്കാർ അംഗീകരിച്ച ഒരു യൂണിവേഴ്‌സിറ്റി/ ഡീംഡ് യൂണിവേഴ്‌സിറ്റി/ സ്ഥാപനം എന്നിവയിൽ നിന്ന് ഉചിതമായ ശാഖയിൽ തത്തുല്യ ബിരുദം നേടിയിരിക്കണം. യോഗ്യതാ പരീക്ഷയുടെ അവസാന സെമസ്റ്റർ/ വർഷ ഫലങ്ങൾ കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. www.lbscentre.Kerala.gov.in വഴി അപേക്ഷാ ഫീസ് ഓൺലൈനായി ഒടുക്കി അപേക്ഷ സമർപ്പിക്കാം. പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി യൂണിവേഴ്‌സിറ്റിയുടെ/ എൽ.ബി.എസ് സെന്ററിന്റെ വെബ്‌സൈറ്റ് സന്ദർശിക്കുക. കോഴ്‌സ് സംബന്ധിച്ചു കൂടുതൽ വിവരങ്ങൾക്ക് 8848269747 എന്ന നമ്പറിലും അപേക്ഷ സമർപ്പിക്കൽ സംബന്ധിച്ചു സംശയങ്ങൾക്ക് 0471-2560327 എന്ന നമ്പറിലും ബന്ധപ്പെടുക.
Also Read: പ്ലസ് വണ്ണില്‍ അധിക സീറ്റ്; 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധിപ്പിക്കാൻ തീരുമാനം
എൽ.എൽ.ബി പ്രവേശനം: അപേക്ഷയിലെ ന്യൂനത പരിഹരിക്കാം
2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ തിരുത്തുന്നതിനുമുളള അവസരം ജൂൺ 16 ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കും. അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300, 2332120, 2338487.
പഞ്ചവത്സര എൽ.എൽ.ബി : അപേക്ഷയിലെ ന്യൂനത പരിഹരിക്കാം
2025-26 അധ്യയന വർഷത്തെ സംയോജിത പഞ്ചവത്സര എൽ.എൽ.ബി കോഴ്‌സ് പ്രവേശനത്തിനുളള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിനും ന്യൂനതകളുണ്ടെങ്കിൽ തിരുത്തുന്നതിനുമുളള അവസരം ജൂൺ 16 ഉച്ചയ്ക്ക് 12 മണിവരെ ലഭ്യമായിരിക്കും. അപേക്ഷയിൽ ന്യൂനതകൾ ഉളള വിദ്യാർത്ഥികൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ/ രേഖകൾ എന്നിവ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിലൂടെ അപ്‌ലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റിലെ വിജ്ഞാപനം കാണുക. ഫോൺ: 0471 2525300, 2332120, 2338487.
പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
2025-26 വർഷം സംസ്ഥാനത്ത് എസ്.എസ്.എൽ.സി വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർഥികൾക്ക് അധ്യയന വർഷം ആരംഭിക്കുമ്പോൾ ഉണ്ടാകുന്ന ചെലവുകൾക്കായുള്ള ലംസം ഗ്രാന്റ്, സ്റ്റൈപന്റ് തുടങ്ങിയ പ്രീമെട്രിക് സ്കോളർഷിപ്പുകൾ ലഭിക്കുന്നതിനായി ഇ-ഗ്രാന്റ്സ് പോർട്ടൽ 3.0 പോർട്ടൽ മുഖേന അപേക്ഷകൾ ക്ഷണിച്ചു. സ്കോളർഷിപ്പിന് അർഹതപ്പെട്ട വിദ്യാർഥികൾ ബന്ധപ്പെട്ട സ്ഥാപനങ്ങൾ മുഖേന അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവാസന തീയതി ജൂലൈ 15. കൂടുതൽ വിവരങ്ങൾക്ക്: 0471 2304594, 2303229.
Also Read: കെ-മാറ്റ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
തീയതി ദീർഘിപ്പിച്ചു
2025-26 അധ്യയന വർഷത്തേക്കുള്ള വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പണ തീയതി ജൂൺ 21 വരെ ദീർഘിപ്പിച്ചു. അപേക്ഷകർക്ക് നേരിട്ട് രണ്ടാം വർഷത്തിലേയ്ക്ക് പ്രവേശനം ലഭിക്കും. രണ്ട് വർഷം കൊണ്ട് ഡിപ്ലോമ പഠനം പൂർത്തിയാക്കാം. വിശദ വിവരങ്ങൾ അടങ്ങിയ പ്രോസ്പക്ടസ് www.polyadmission.org/wp യിൽ ലഭ്യമാണ്.
അപേക്ഷകർ www.polyadmission.org/wp മുഖേന 400 രൂപ ഓൺലൈനായി അടച്ച് One Time Registration പൂർത്തിയാക്കിയതിനു ശേഷം അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ വിവിധ സർക്കാർ / എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ സർക്കാർ സീറ്റുകളിലേക്കും, എയിഡഡ് / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റുകളിലേയ്ക്കും വെവ്വേറെ ലിങ്കുകൾ വഴി ഓരോ കോളേജിലേക്കും ഓൺലൈനായി പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഒന്നിൽ കൂടുതൽ അപേക്ഷ സമർപ്പിക്കുന്നവർക്കും One-Time Registration ഒരു പ്രാവശ്യം ചെയ്താൽ മതിയാകും. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലും അതത് പോളിടെക്‌നിക് കോളേജിലും ലഭ്യമാണ്.
അപേക്ഷ ക്ഷണിച്ചു
സ്കോൾ-കേരളയിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്‌സ് യോഗ കോഴ്‌സിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഹയർസെക്കണ്ടറി/തത്തുല്യ കോഴ്‌സിലെ വിജയമാണ് യോഗ്യത. പ്രായപരിധി : 17 വയസ് മുതൽ 50 വയസ് വരെ. പിഴകൂടാതെ ജൂലൈ 16 വരെയും 100 രൂപ പിഴയോടെ ജൂലൈ 27 വരെയും ഫീസ് അടച്ച് www.scolekerala.org മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. വെബ്‌സൈറ്റ് മുഖേന ഓൺലൈനായി ഫീസ് അടയ്‌ക്കണം. ഒരു ബാച്ചിൽ 30 വിദ്യാർഥികൾക്കാണ് പ്രവേശനം. രജിസ്‌ട്രേഷനുള്ള മാർഗ്ഗനിർദേശങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷാഫോം, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, ഫീസ് അടച്ച ഒറിജിനൽ ചെലാൻ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം.
ഓൺലൈൻ രജിസ്‌ട്രേഷനു ശേഷം രണ്ടു ദിവസത്തിനകം നിർദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര. തിരുവനന്തപുരം -12 എന്ന വിലാസത്തിലോ സ്കോൾ കേരളയുടെ അതാത് ജില്ലാ കേന്ദ്രങ്ങളിലോ എത്തിക്കണം. സ്പീഡ്/ രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം അയക്കാം. ജില്ലാകേന്ദ്രങ്ങളിലെ മേൽവിലാസവും പഠനകേന്ദ്രങ്ങളുടെ വിശദാംശങ്ങളും www.scolekerala.org ലഭ്യമാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.