/indian-express-malayalam/media/media_files/2025/06/05/OVIOPglhpug4keJcNnk7.jpg)
Source: Freepik
സ്‌കോൾ-കേരള മുഖേന 2025-26 അധ്യയന വർഷത്തെ ഹയർ സെക്കൻഡറി കോഴ്‌സ് രണ്ടാം വർഷ പ്രവേശനത്തിനും, പുനഃപ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. നിർദിഷ്ഠ യോഗ്യതയുള്ളവർക്ക് www.scolekerala.org മുഖേന ജൂൺ 5 മുതൽ 30 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പ്രവേശനയോഗ്യതകളും നിബന്ധനകളും ഫീസ് ഘടനയും മറ്റ് വിശദാംശങ്ങളും സ്‌കോൾ-കേരള വെബ്‌സൈറ്റിൽ ലഭ്യമാണ്.
സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ മറ്റ് സ്റ്റേറ്റ് ബോർഡുകൾ മുഖേന ഒന്നാം വർഷ ഹയർസെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയവർക്കും നിബന്ധനകൾക്ക് വിധേയമായി പ്രവേശനം അനുവദിക്കും. ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയുടെ പ്രിന്റ് ഔട്ടും, നിർദ്ദിഷ്ട രേഖകളും എക്‌സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ., തിരുവനന്തപുരം 695 012 എന്ന മേൽവിലാസത്തിൽ നേരിട്ടോ സ്പീഡ് / രജിസ്‌ട്രേഡ് തപാൽ മാർഗമോ ജൂലൈ രണ്ടിനകം ലഭ്യമാക്കണം.
Also Read: കുസാറ്റ് ക്യാറ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു, ഈ വെബ്സൈറ്റിൽ അറിയാം
ഐ എച്ച് ആർ ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു
ഐഎച്ച്ആർഡിയുടെ കീഴിൽ കണ്ണൂർ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള പട്ടുവം (0460-2206050, 8547005048), ചീമേനി (8547005052), കൂത്തുപറമ്പ്( 0490-2932123, 8547005051), പയ്യന്നൂർ (0497-2877600, 8547005059), മഞ്ചേശ്വരം (04998-215615, 8547005058), മാനന്തവാടി (8547005060), ഇരിട്ടി (0490-2423044, 8547003404), പിണറായി (0490-2384480, 8547005073), മടിക്കൈ, നീലേശ്വരം (0467-2081910, 8547005068) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന 9 അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് 2025-26 അദ്ധ്യയന വർഷത്തിൽ ഡിഗ്രി കോഴ്‌സുകളിൽ കോളേജുകൾക്ക് നേരിട്ട്അഡ്മിഷൻ നടത്താവുന്ന സീറ്റുകളിൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു.
Also Read: ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു, ഈ വെബ്സൈറ്റിൽ അറിയാം
അപേക്ഷ www.ihrdadmissions.org ൽ സമർപ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികൾക്കു രജിസ്‌ട്രേഷൻ ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും അടയ്ക്കേണ്ടതാണ് (SC/ST വിഭാഗത്തിന് രജിസ്‌ട്രേഷൻ ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയും) 5 ന് രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാവുന്നതാണ്. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദിഷ്ട അനുബന്ധങ്ങളും രജിസ്ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനത്തിന് തിരഞ്ഞെടുക്കുന്ന കോളേജിൽ അഡ്മിഷൻ സമയത്തു ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.ihrd.ac.in.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.