scorecardresearch

Cusat CAT 2025 Results: കുസാറ്റ് ക്യാറ്റ് ഫലങ്ങൾ പ്രസിദ്ധീകരിച്ചു, ഈ വെബ്സൈറ്റിൽ അറിയാം

Cusat CAT 2025 Results: മെയ് 10, 11, 12 തീയതികളിൽ നടത്തിയ പൊതു പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്

Cusat CAT 2025 Results: മെയ് 10, 11, 12 തീയതികളിൽ നടത്തിയ പൊതു പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്

author-image
Education Desk
New Update
cusat, കുസാറ്റ്, Cochin University of Science and Technology, കൊച്ചി സർവകലാശാല, ie malayalam, ഐഇ മലയാളം

ഫയൽ ചിത്രം

Cusat CAT 2025 Results: കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അഖിലേന്ത്യാതലത്തിൽ യുജി/പിജി പ്രോഗ്രാമുകൾക്കായി 2025 മെയ് 10,11,12 തീയതികളിൽ നടത്തിയ പൊതു പരീക്ഷയുടെ (CAT 2025) ഫലം പ്രസിദ്ധീകരിച്ചു. 47486 അപേക്ഷകരാണ് സർവകലാശാലയുടെ വിവിധ അക്കാദമിക് പ്രോഗ്രാമുകളിലേക്കുള്ള പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ബി.ടെക്/ബി.ലെറ്റ് പ്രോഗ്രാമുകളുടെ ഓപ്ഷന്‍ രജിസ്‌ട്രേഷൻ ജൂൺ അഞ്ചാം തീയതി ആരംഭിക്കുന്നതാണ്. അപേക്ഷകർ അവരുടെ പ്രൊഫൈലിൽ ലോഗിന്‍ ചെയ്തു ജൂൺ മാസം 20 ന് മുൻപായി ഓപ്ഷന്‍ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഇന്റഗ്രേറ്റഡ് എം.എസ്‌സി/എംസിഎ പ്രോഗ്രാമ്മുകളിലേക്കുള്ള റിയൽ ടൈം കൗൺസിലിംഗ് ജൂൺ 12 ന് നടക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ അഡ്മിഷൻസ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. വിവിധ പിജി/ഇന്റഗ്രേറ്റഡ് ബി‌ബിഎ/ബികോം എല്‍‌എല്‍‌ബി(H)/ ബി എസ് സി എല്‍‌എല്‍‌ബി (Hons.) കമ്പ്യൂട്ടർ സയൻസ് എന്നീ പ്രോഗ്രാമുകൾക്കുള്ള ഓപ്ഷന്‍ രജിസ്‌ട്രേഷൻ/ റീഅറേഞ്ചുമെൻ്റിനുള്ള അവസരം ജൂൺ 4 മുതൽ 6 വരെ ആയിരിക്കും. വിദ്യാർത്ഥികൾ അവരുടെ പ്രൊഫൈലിൽ ലോഗിന്‍ ചെയ്തു ഓപ്ഷന്‍ രജിസ്‌ട്രേഷൻ/റീ അറേയ്ഞ്ച് ചെയ്യേണ്ടതാണ്.

Also Read: ജെഇഇ അഡ്വാന്‍സ്ഡ് ഫലം പ്രഖ്യാപിച്ചു, ഈ വെബ്സൈറ്റിൽ അറിയാം

Advertisment

ബി.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ കോഴിക്കോട്, ഫാറൂഖ് കോളേജ് പി ഓ, ചുള്ളിപ്പറമ്പ് റോഡ്, സെബ ഹൗസിൽ അദിൽ സയാൻ ഒന്നാം റാങ്ക് നേടി. മലപ്പുറം, ചുങ്കത്തറ പി ഓ, രജനി നിവാസിൽ നിരഞ്ജൻ ആർ രണ്ടാം റാങ്കും കോഴിക്കോട്, പന്തീരങ്കാവ്‌, പൂലെങ്കര, കോലാശ്ശേരി പറമ്പ, സമീർ നിവാസിൽ മാഹിർ അലി ടി മൂന്നാം റാങ്കും നേടി. കാസർഗോഡ്, നീലേശ്വർ പി ഓ, പേരോലി, സജ്‌ നിവാസിൽ ഹൃദിൻ എസ് ബിജു പട്ടികജാതി വിഭാഗത്തിൽ ഒന്നാം റാങ്കും മലപ്പുറം, പള്ളിക്കൽ പി ഓ, കല്ലേപ്പുറത്ത് ഹൗസിൽ അക്ഷയ് കെ രണ്ടാം റാങ്കും നേടി. കോട്ടയം, മടുക്ക പി ഓ, കോസടി, കൊട്ടാരത്തിൽ ശബരിനാഥ് കെ എസ് പട്ടിക വർഗ്ഗ വിഭാഗത്തിൽ ഒന്നാം റാങ്കും കാസർഗോഡ്, അശോക് നഗർ, നാടുവിലേടത്ത് ഹൗസിൽ ഗീമൽ പോൾ രണ്ടാം റാങ്കും നേടി തൃശൂർ, കൊടുങ്ങല്ലൂർ, പനങ്ങാട് പി ഓ, തളിയറ ഹൗസിൽ കീർത്തന ടി പി. 

Also Read: പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

സർവകലാശാലയുടെ അഡ്മിഷൻ വെബ്‌സൈറ്റായ https://admissions.cusat.ac.in ൽ ഫലം ലഭ്യമാണ്. ഫോൺ : 9778783191, 8848912606.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: