/indian-express-malayalam/media/media_files/2025/04/07/6ynHrNhlDvmw1HhktUXf.jpg)
Kerala DHSE +1 Result Out on June 3: പ്ലസ് വൺ പരീക്ഷ ഫലം | Source: Freepik
Kerala Plus One Exam Result 2025: തിരുവനന്തപുരം: 2025 മാർച്ച് മാസം നടന്ന പ്ലസ് വൺ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. https://results.hse.kerala.gov.in/results/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം പരിശോധിക്കാം.
എസ് എം എസ് മുഖേനയും പരീക്ഷാ ഫലം അറിയാം. 'KERALA11 Registration Number' എന്ന ഫോർമാറ്റിൽ 56263 എന്ന നമ്പറിലേയ്ക്ക് മെസേജ് ചെയ്യാം, പരീക്ഷാ സ്കോർ ഉടനടി ടെക്സ്റ്റ് മെസേജായി ലഭിക്കും.
Also Read: Kerala HSCAP +1 First Allotment List: ഹയർസെക്കൻഡറി വിഎച്ച്എസ്ഇ: ആദ്യ അലോട്മെന്റ് ഇന്ന്, എവിടെ അറിയാം
ആകെ 3,83,647 വിദ്യാർത്ഥികളാണ് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് അപേക്ഷിച്ചത്. വിജയ ശതമാനം 62.28 ആണ്. കഴിഞ്ഞ വർഷം ഇത് 67.30 ശതമാനമായിരുന്നു. ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 28,177 വിദ്യാർത്ഥികൾ ഈ വർഷം പ്ലസ് വൺ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 40.53 ആണ് വിജയ ശതമാനം. ടെക്നിക്കൽ വിഭാഗത്തിൽ 1572 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് അപേക്ഷിച്ചിരുന്നു. ഈ വിഭാഗത്തിൽ 44.37 ആണ് ഇത്തവണത്തെ വിജയ ശതമാനം.
സ്കൂൾ ഗോയിങ് വിഭാഗം
- പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 3,83,647
- പരീക്ഷ എഴുതിയത്: 3,79,444
- വിജയ ശതമാനം: 62.28
- കഴിഞ്ഞ വർഷത്തെ വിജയ ശതമാനം: 67.30
ഓപ്പൺ സ്കൂൾ വിഭാഗം
- പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 28,177
- പരീക്ഷ എഴുതിയത്: 27,295
- വിജയ ശതമാനം: 40.53
- കഴിഞ്ഞ വർഷത്തെ വിജയ ശതമാനം: 40.73
ടെക്നിക്കൽ വിഭാഗം
- പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർത്ഥികളുടെ എണ്ണം: 1,572
- പരീക്ഷ എഴുതിയത്: 1,562
- വിജയ ശതമാനം: 44.37
- കഴിഞ്ഞ വർഷത്തെ വിജയ ശതമാനം: 48.78
Kerala Plus One Result 2025 How to Check: പരീക്ഷാ ഫലം ലഭ്യമാകുന്ന മറ്റ് വെബ്സൈറ്റുകൾ
- results.kite.kerala.gov.in
- results.hse.kerala.gov.in/results/
- prd.kerala.gov.in
- keralaresults.nic.in
- pareekshabhavan.kerala.gov.in
Kerala Plus One VHSE Result 2025 How to Check: വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ
- results.kite.kerala.gov.in
- prd.kerala.gov.in
- keralaresults.nic.in
- vhse.kerala.gov.in/vhse/index.php
Read More:
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.