scorecardresearch

Kerala Plus One Admission 2025: How To Apply: പ്ലസ് വൺ പ്രവേശനം; അപേക്ഷ സമർപ്പിക്കുമ്പോൾ നിർബന്ധമായും ഇവ ശ്രദ്ധിക്കണം

Kerala Plus One Admission 2025: How To Apply: 2025-2026 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്നു മുതൽ. എത്ര ഓപ്ഷനുകൾ നൽകാം? മുഖ്യ അലോട്ട്മെൻ്റ് തീയതികൾ എന്നിവ അറിയാം

Kerala Plus One Admission 2025: How To Apply: 2025-2026 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇന്നു മുതൽ. എത്ര ഓപ്ഷനുകൾ നൽകാം? മുഖ്യ അലോട്ട്മെൻ്റ് തീയതികൾ എന്നിവ അറിയാം

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Plus One Admission 2025

Kerala Plus One Admission 2025: How To Apply: കേരള പ്ലസ് വൺ അഡ്മിഷൻ 2025

Kerala Plus One Admission 2025: 2025-2026 അധ്യയന വർഷത്തെക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷ സമർപ്പണം ഏകജാലക സംവിധാനത്തിലൂടെ ഇന്ന് ആരംഭിക്കുകയാമണ്. മേയ് 20 വരെയാണ അപേക്ഷ സമർപ്പിക്കാനുള്ള സമയം. 

Advertisment

https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കാനുള്ള യോഗ്യത

  • എസ് എസ് എൽ സി അല്ലെങ്കിൽ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ ഓരോ പേപ്പറിനും ഡി ഗ്രേഡ് നേടിയവർക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. 
  • അപേക്ഷകർക്ക് 2025 ജൂൺ 1ന് 15 വയസ് പൂർത്തിയാകണം, 20 വയസ് കവിയാൻ പാടില്ല. 
  • കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ് എസ് എൽ സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • സ്വന്തമായോ അല്ലെങ്കിൽ പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും, പ്രദേശത്തെ ഗവൺമെൻ്റ്  അല്ലെങ്കിൽ എയ്ഡ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബിലൂടെയും അദ്ധ്യാപകരുടെ സഹായം പ്രയോജനപ്പെടുത്തിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 
  • പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക. 
  • പ്രേസ്പെക്ടസ്സിലെ നിർദ്ദേശങ്ങൾ വിശദമായി വായിച്ചതിനു ശേഷം മാത്രം ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. 

ഓപ്ഷനുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

Advertisment
  • വിദ്യർത്ഥികൾക്ക് പഠിക്കാൻ ഇഷ്ടമുള്ള സ്കൂളുകളം അവിടെ ലഭ്യമായ കോമ്പിനേഷനുകളും മുൻഗണന അനുസരിച്ച് ചേർക്കാവുന്നതാണ്. 
  • ഒരു സ്കൂളും ഐച്ഛിക വിഷയങ്ങളുടെ കോമ്പിനേഷനും അടങ്ങുന്നതാണ് ഒരു ഓപ്ഷൻ.
  • ഒരു വിദ്യർത്ഥിക്ക് എത്ര ഓപ്ഷൻ വേണമെങ്കിലും തിരഞ്ഞെടുക്കാം. 
  • 50 ഓപ്ഷനുകൾ വരെ അപേക്ഷയിൽ നൽകാവുന്നതാണ്. എന്നാൽ താൽപര്യമനുസരിച്ച് മാത്രം തിരഞ്ഞെടുത്ത് ചേർക്കുക.
  • സയൻസ്, ഹ്യുമാനിറ്റിസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 45 കോമ്പിനേഷനുകളാണ് ഉള്ളത്. 
  • അപേക്ഷ സമർപ്പണത്തിൽ വരുന്ന പിശകിൽ തിരുത്തൽ വരുത്താൻ അവസരം ലഭിക്കും.

അലോട്ട്മെൻ്റ് പ്രക്രിയ

  • മൂന്ന് അലോട്ട്മെൻ്റ് അടങ്ങുന്ന മുഖ്യ അലേട്ട്മെൻ്റിനു ശേഷം ഒഴിവുള്ള സീറ്റുകളിലേയ്ക്ക് സപ്ലിമെൻ്ററി അലോട്ട്മെൻ്റുകൾ നടത്തും. 
  • മുഖ്യ അലോട്ട്മെൻ്റിൽ പ്രവേശനം നേടാൻ സാധിക്കാത്തവർ ഈ ഘട്ടത്തിൽ ശ്രദ്ധയോടെ അപേക്ഷ പുതുക്കണം.
  • മുൻപ് അപേക്ഷിക്കാത്തവർക്കും ഈ സമയം അപേക്ഷിക്കാം. 
  • ഒന്നിൽ കൂടുതൽ ജില്ലകളിൽ അപേക്ഷ സമർപ്പിച്ചവർക്ക് അപേക്ഷിച്ച ജില്ലകളിലെല്ലാം ഒരേ സമയം അലോട്ട്മെൻ്റ് ലഭിച്ചാൽ അവർ ഏതെങ്കിലും ഒരു ജില്ലയിൽ പ്രവേശനം നേടണം. അതോടെ മറ്റ് ജില്ലകളിലെ ഓപ്ഷനുകൾ ഇല്ലാതാകും. 

പ്ലസ് വൺ പ്രവേശനം പ്രധാനപ്പെട്ട തീയതികൾ

  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി : 14/05/2025
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 20/05/2025
  • ട്രയൽ അലോട്ട്മെൻ്റ് തീയത്: 24/05/2025
  • ആദ്യ അലോട്ട്മെൻ്റ്  തീയതി: 02/06/2025
  • മുഖ്യ അലോട്ട്മെൻ്റ് അവസാനിക്കുന്ന തീയതി: 17/06/2025
  • ക്ലാസുകൾ ആരംഭിക്കുന്ന തീയതി: 18/06/2025

Read More

Plus One Higher Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: