scorecardresearch

Kerala Jobs: ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്, യോഗ്യത ബിരുദാനന്തര ബിരുദം

Kerala Jobs: യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകണം

Kerala Jobs: യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി ഹാജരാകണം

author-image
Careers Desk
New Update
career

തൊഴിൽ വാർത്തകൾ

Kerala Jobs: കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക്  കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ലൈഫ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു

Advertisment

ഈ നിയമനം  60 ദിവസത്തേക്ക് അല്ലെങ്കിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം അനുവദിക്കുന്നതുവരെ ഇതിൽ ഏതാണോ ആദ്യം എന്ന വ്യവസ്ഥയിൽ മാത്രമായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അഭിമുഖ പരീക്ഷയ്ക്കായി അസ്സൽ പ്രമാണങ്ങൾ സഹിതം കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ . ജാനകി അമ്മാൾ ക്യാമ്പസിലെ ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 13.05.2025 ചൊവ്വ രാവിലെ 10.30 മണിക്ക് മുൻപായി ഹാജരാകുവാൻ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9446870675 എന്ന നമ്പറിൽ ബന്ധപ്പെടുക.

എയ്ഡഡ് സ്‌കൂളിൽ ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്‌കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി (കാഴ്ചപരിമിതി വിഭാഗം) സംവരണം ചെയ്ത തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യത : ടി വിഷയത്തിൽ ബിരുദവും ബി.എഡ്/ബി ടി പാസ്സായിരിക്കണം. യോഗ്യത പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ്). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മെയ് 15 -ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: