/indian-express-malayalam/media/media_files/hEK07qG0WSGkXGiBiOCR.jpg)
സംസ്കൃത സർവകലാശാല
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ വിവിധ പഠന വകുപ്പുകളിൽ നൂറോളം ഗസ്റ്റ് ലക്ചർമാരെ നിയമിക്കുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിയമനം കരാർ അടിസ്ഥാനത്തിൽ പരമാവധി 11 മാസത്തേയ്ക്കായിരിക്കും. 2018ലെ യു ജി സി റഗുലേഷൻ പ്രകാരം യോഗ്യരായവർക്ക് അപേക്ഷിക്കാം. ബി. എഡ്. യോഗ്യത അഭിലഷണീയമാണ്. കാലടി മുഖ്യ ക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമാണ് ഒഴിവുകൾ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, ഹിസ്റ്ററി, മലയാളം, മ്യൂസിക്, പെയിന്റിംഗ്, ഫിലോസഫി, കായിക പഠനം, സംസ്കൃതം ജനറൽ, സംസ്കൃതം ന്യായം, സംസ്കൃതം സാഹിത്യം, സംസ്കൃതം വേദാന്തം, സംസ്കൃതം വ്യാകരണം, ഹിന്ദി, ഭരതനാട്യം, മോഹിനിയാട്ടം, ഭൂമിശാസ്ത്രം, അറബിക്, ഉറുദു, മനഃശാസ്ത്രം, സോഷ്യൽ വർക്ക്, സോഷ്യോളജി, തീയറ്റർ, ട്രാൻസ്ലേഷൻ സ്റ്റഡീസ്, കംപാരിറ്റീവ് ലിറ്ററേച്ചർ, ആയുർവേദം, മ്യൂസിയോളജി എന്നീ പഠനവകുപ്പുകളിലാണ് ഒഴിവുകൾ. യു ജി സി യോഗ്യതയുളള ഗസ്റ്റ് അധ്യാപകർക്ക് 35000/-രൂപ പ്രതിമാസ വേതനം ലഭിക്കും. യു ജി സി യോഗ്യതയുളളവരുടെ അഭാവത്തിൽ ബിരുദാനന്തര ബിരുദം നേടിയവരെയും നിയമനത്തിന് പരിഗണിക്കും. അവർക്ക് പ്രതിമാസം 25000/-രൂപ വേതനം ലഭിക്കും. യു ജി സി നിഷ്കർഷിക്കുന്ന അനുവദനീയ എണ്ണം ഗസ്റ്റ് ലക്ചർമാരുടെ നിയമനം നടത്തിയ ശേഷം പിന്നീടുളള നിയമനങ്ങൾ മണിക്കൂർ അടിസ്ഥാനത്തിൽ താൽക്കാലിക അധ്യാപകരായിട്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി മെയ് 12 വരെ അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പി അതത് വകുപ്പ് മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15. എസ്. സി./ എസ്. ടി. വിഭാഗങ്ങൾക്ക് അപേക്ഷ ഫീസ് 500/-രൂപയും മറ്റ് വിഭാഗങ്ങൾക്ക് 750/-രൂപയുമാണ്. ഓൺലൈനായി അപേക്ഷിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.ssus.ac.in സന്ദർശിക്കുക.
എൽബിഎസിൽ അധ്യാപക ഒഴിവുകൾ
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ് എന്നീ വകുപ്പുകളിലെ അദ്ധ്യാപക ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് മെയ് 13 ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. എ.ഐ.സി.റ്റി.ഇ അനുശാസിക്കുന്ന യോഗ്യതയുള്ളവർക്ക് അദ്ധ്യാപകർക്കുള്ള എഴുത്തുപരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കാം. മെയ് 12 ന് വൈകിട്ട് നാലുമണിക്ക് മുൻപായി www.lbt.ac.in വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യതയുള്ള അപേക്ഷകർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 13 രാവിലെ 9.30 ന് കോളേജിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
പ്ലാനിംഗ് അസിസ്റ്റന്റ്
സംസ്ഥാന ആസൂത്രണ ബോർഡ് ആസ്ഥാന കാര്യാലയത്തിലേക്ക് ജിഐെസ് പ്ലാനിംഗ് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ജോഗ്രഫിയിലെ ബിരുദാനന്തര ബിരുദം / ജിഐഎസ് / റിമോട്ട് സെൻസിംഗ് ബിരുദവും ജിഐഎസ് ആപ്ലിക്കേഷനുകളിലുള്ള അറിവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രതിമാസം 30,000 രൂപ നിരക്കിൽ 4 മാസത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി സംസ്ഥാന ആസൂത്രണ ബോർഡിന്റെ പട്ടം ആസ്ഥാന കാര്യാലയത്തിൽ മെയ് 6 ന് രാവിലെ 10 മണിക്ക് മുൻപായി ഹാജരാകണം.
അപേക്ഷ ക്ഷണിച്ചു
വിഴിഞ്ഞത്തെ കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനത്തിൽ യങ് പ്രൊഫഷണലിന്റെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : www.cmfri.org.in. ഫോൺ : 0471 2480224.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.