scorecardresearch

പ്രതിമാസം 45,000 രൂപ ശമ്പളം; വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകൾ

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി & യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ ഹാജരാകണം

ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി & യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ ഹാജരാകണം

author-image
Careers Desk
New Update
education

വയനാട് സർക്കാർ മെഡിക്കൽ കോളേജ്

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡന്റ് തസ്തികകളിൽ പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും, ടിസിഎംസി / കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (പെർമനന്റ്) രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി & യു.ജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തിപരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മെയ് 6ന് രാവിലെ 11 ന് കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

അപേക്ഷ ക്ഷണിച്ചു

Advertisment

നാഷണൽ ആയുഷ് മിഷൻ കേരളം ബയോമെഡിക്കൽ എൻജിനീയർ തസ്തികയിലെ ഒഴിവിലേക്ക് (കരാർ അടിസ്ഥാനം) അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മേയ് 15. വിശദവിവരങ്ങൾക്ക് : www.nam.Kerala.gov.in, ഫോൺ : 0471 2474550.

അന്യത്ര സവേനം

റൂസയുടെ തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ റിസർച്ച് ഓഫീസർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ ജോലി ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർവകലാശാലകളിലെയോ സർക്കാർ/ എയ്ഡഡ് കോളജുകളിലെയോ അസിസ്റ്റന്റ്/ അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്തുവരുന്ന അധ്യാപകർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അധികാരികളിൽനിന്നുള്ള നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. അപേക്ഷകൾ മെയ് 9 വൈകിട്ട് 5ന് മുമ്പ് സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്കൃത കോളജ് ക്യാമ്പസ്, യൂണിവേഴ്സിറ്റി പി.ഒ., തിരുവനന്തപുരം – 695 034 എന്ന വിലാസത്തിൽ ലഭിക്കണം. ഇ-മെയിൽ: keralarusa@gmail.com. ഫോൺ: 0471-2303036.

Read More

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: