scorecardresearch

സൗജന്യ പിഎസ്‌സി, ഡാറ്റ എൻട്രി, ഡിടിപി പരിശീലനം

തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത സ്റ്റൈപന്റ് ലഭിക്കും

തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത സ്റ്റൈപന്റ് ലഭിക്കും

author-image
Education Desk
New Update
students, study

പ്രതീകാത്മക ചിത്രം

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് ആറു മാസം ദൈർഘ്യമുള്ള ഡിഗ്രിതല പിഎസ്‌സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം മേയ് 22ന് ആരംഭിക്കും. 

Advertisment

ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒബിസി/ ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദനീയം. തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് നിയമാനുസൃത സ്റ്റൈപന്റ് ലഭിക്കും. അപേക്ഷകർ ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സർട്ടിഫിക്കറ്റ് സഹിതം മേയ് 17ന് വൈകിട്ട് 4.30ന് മുമ്പായി ഈ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. വിശദ വിവരങ്ങൾക്ക്: 0484 2623304.

സൗജന്യ ഡാറ്റ എൻട്രി, ഡിടിപി പരിശീലനം
പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ എറണാകുളം ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി പട്ടികവർഗ വിഭാഗ വിദ്യാർഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രി, ഡിടിപി കമ്പ്യൂട്ടർ കോഴ്സുകളുടെ സൗജന്യ പരിശീലനം മേയ് 17ന് രാവിലെ 10 മണിക്ക് ആരംഭിക്കും. 18 നും 25 നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. ഡിടിപി കോഴ്സിന് ഡാറ്റാ എൻട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപ്പന്റ് ലഭിക്കും. താൽപര്യമുള്ളവർ ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം മെയ് 15 വൈകിട്ട് 4.30 നു മുൻപ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും.

Read More

Advertisment
Education Psc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: