scorecardresearch

എന്‍ഐഎഫ്എല്‍ ഒഇടി, ഐഇഎൽടിഎസ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്

നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍, എസ്.സി, എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്

author-image
Education Desk
New Update
education

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (NIFL) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില്‍ O.E.T, I.E.L.T.S (OFFLINE/ONLINE) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  താല്‍പര്യമുളളവര്‍ക്ക് "www.nifl.norkaroots.org" എന്ന വെബ്സൈറ്റ് സന്ദർശിച്ച് 2025 ഏപ്രില്‍ 19-നകം അപേക്ഷ നല്‍കാവുന്നതാണ്. 

Advertisment

IELTS & OET (ഓഫ്‌ലൈൻ-08 ആഴ്ച) കോഴ്സില്‍ നഴ്സിംഗ് ബിരുദധാരികളായ ബി.പി.എല്‍/എസ്.സി/എസ്.ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക്  ജി.എസ്.ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്‌ലൈൻ കോഴ്സില്‍ മൂന്നാഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). IELTS ഓൺലൈൻ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്.  OET (ഓൺലൈൻ-04 ആഴ്ച‌ ) 5900 രൂപയും, ഏതെങ്കിലും ഒരു മോഡ്യൂളിന്  8260 ഉം,  ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജി.എസ്.ടി ഉള്‍പ്പെടെ). 

മുൻ പരീക്ഷാ പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് OET ഓൺലൈൻ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല. ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്ക് +91-7907323505 (തിരുവനന്തപുരം), +91-8714259444 (കോഴിക്കോട്)  എന്നീ മൊബൈല്‍ നമ്പറുകളിലോ നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്)  ബന്ധപ്പെടാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്കറൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും.

Read More

Jobs Nurses

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: