scorecardresearch

മാറ്റ്, സാറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

ഉത്തരസൂചികകൾ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്

ഉത്തരസൂചികകൾ പരീക്ഷാഭവന്റെ വെബ്സൈറ്റുകളിൽ ലഭ്യമാണ്

author-image
Education Desk
New Update
news

Source: Freepik

എൻ.എം.എം.എസ് 2024 MAT, SAT പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തരസൂചികകൾ പരീക്ഷാഭവന്റെ https://pareekshabhavan.Kerala.gov.in/, nmmse.kerala.gov.in വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.

കോഡിങ് സ്‌കിൽസ് കോഴ്‌സ്

Advertisment

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ അഡ്മിഷൻ നടക്കുന്ന കോഡിങ് സ്‌കിൽസ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. NCVET അംഗീകൃതവും NSQF ലെവൽ 5 യോഗ്യത ഉറപ്പാക്കുന്നതുമായ ഈ കോഴ്സിലേക്ക് പരിമിതമായ സീറ്റുകളാണ് ബാക്കിയുള്ളത്. പ്ലസ് ടു യോഗ്യതയുള്ളവർ മാർച്ച് 27 ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/coding-skills/ ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999789.

പി.ജി. മെഡിക്കൽ 2024 പ്രവേശനം: റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കണം

 2024-25 അദ്ധ്യയന വർഷത്തെ പി.ജി. മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് ഒടുക്കിയിട്ടുളളവരിൽ റീഫണ്ടിന് അർഹതയുള്ള വിദ്യാർത്ഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുളള നടപടികൾ ആരംഭിച്ചു. റീഫണ്ടിന് അർഹതയുളള വിദ്യാർത്ഥികളുടെ ലിസ്റ്റ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റീഫണ്ട് ലഭിക്കാൻ അർഹതയുള്ള വിദ്യാർത്ഥികൾ www.cee.kerala.gov.in എന്ന വെബ് സൈറ്റിലെ 'P.G. Medical 2024 Candidate Portal' എന്ന ലിങ്കിൽ ആപ്ലിക്കേഷൻ നമ്പർ, പാസ്‌വേഡ്‌ എന്നിവ നൽകി പ്രവേശിച്ച് 'Submit Bank Account Details' എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് അവരവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മാർച്ച് 31 ന് വൈകിട്ട് 5 ന് മുൻപായി ഓൺലൈനായി സമർപ്പിക്കണം.  വിശദ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റിലെ വിജ്ഞാപനം കാണുക.  അക്കൗണ്ട് വിവരങ്ങൾ  കൃത്യമായി നൽകാത്തവരുടെ തുക ഇനിയൊരറിയിപ്പില്ലാതെ തന്നെ സർക്കാരിലേക്ക് മുതൽക്കൂട്ടും. ഹെൽപ്പ് ലൈൻ നമ്പർ: 0471 - 2525300, 2332120, 2338487.

Read More

Advertisment
Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: