/indian-express-malayalam/media/media_files/2025/03/10/B10XGx8mYCWpu7KYp4FT.jpg)
Source: Freepik
കീം 2025 എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ബഹറിൻ പരീക്ഷാ കേന്ദ്രമായി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ഇന്ത്യയിലെ മറ്റ് കീം പരീക്ഷാകേന്ദ്രങ്ങൾ കൂടി 2 മുതൽ 8 വരെയുള്ള ഓപ്ഷനുകൾ ആയി കൂട്ടിച്ചേർക്കുന്നതിന് അവസരം ലഭ്യമാക്കിയിട്ടുണ്ട്. കീം 2025 അപേക്ഷിച്ചവർക്ക് പുതിയ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കുന്നതിന് മാർച്ച് 12 വൈകിട്ട് 5 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.Kerala.gov.in വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും.
ബഹറിൻ പരീക്ഷാ കേന്ദ്രമായി എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർ പുതിയ പരീക്ഷ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കുന്നതിനായി മേൽ വെബ്സൈറ്റിൽ ‘KEAM 2025- Application’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പറും, പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് ഹോം പേജിൽ പ്രവേശിച്ച് ‘Add Centre’ എന്ന മെനു ക്ലിക്ക് ചെയ്ത് ഇന്ത്യയിലെ മറ്റ് കീം പരീക്ഷാ കേന്ദ്രങ്ങൾ 2 മുതൽ 8 വരെയുള്ള ഓപ്ഷനുകളായി കൂട്ടിചേർക്കാവുന്നതാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.
അനുബന്ധ കോഴ്‌സുകൾ കൂട്ടിചേർക്കുന്നതിന് അവസരം
കീം 2025 മുഖേന എൻജിനീയറിംഗ്/ഫാർമസി/ആർക്കിടെക്ചർ/മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവയിലേതെങ്കിലും കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ആവശ്യമുള്ള പക്ഷം എൻജിനീയറിംഗ്/ഫാർമസി ആർക്കിടെക്ചർ/മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ എന്നിവ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കുന്നതിനുളള അവസരം ലഭ്യമാക്കിയിട്ടുണ്ട്. ആർക്കിടെക്ചർ (ബി.ആർക്) കോഴ്‌സ് കൂട്ടിച്ചേർക്കുന്നവർ കൗൺസിൽ ഓഫ് ആർക്കിടെക്ചർ എൻ.എ.ടി.എ നടത്തുന്ന പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതും മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ കൂട്ടിച്ചേർക്കുന്നവർ എൻ.ടി.എ നടത്തുന്ന നീറ്റ് യു.ജി 2025 പരീക്ഷ എഴുതി നിശ്ചിത യോഗ്യത നേടേണ്ടതുമാണ്. കീം 2025 അപേക്ഷിച്ചവർക്ക് കോഴ്സുകൾ കൂട്ടിച്ചേർക്കുന്നതിന് മാർച്ച് 7 മുതൽ 12 വൈകിട്ട് 5 മണി വരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും. വിശദമായ വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. ഹെൽപ് ലൈൻ നമ്പർ : 04712525300.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.