scorecardresearch

നീറ്റ് യുജി: അപേക്ഷയിലെ തെറ്റുകൾ തിരുത്താം;അറിയേണ്ടതെല്ലാം

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയുടെ അപേക്ഷയിന്മേൽ മാർച്ച് 11ന് രാത്രി 11.50 വരെ തെറ്റ് തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയുടെ അപേക്ഷയിന്മേൽ മാർച്ച് 11ന് രാത്രി 11.50 വരെ തെറ്റ് തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്

author-image
Education Desk
New Update
neet exam, students

നീറ്റ് യുജി: അപേക്ഷയിലെ തെറ്റുകൾ തിരുത്താം

നീറ്റ് യുജി 2025 പരീക്ഷയുടെ അപേക്ഷയിൽ ഇന്നുമുതൽ ചൊവ്വാഴ്ച വരെ തെറ്റ് തിരുത്താം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷയുടെ അപേക്ഷയിന്മേൽ മാർച്ച് 11ന് രാത്രി 11.50 വരെ തെറ്റ് തിരുത്താനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്.

Advertisment

neet.nta.nic.in  വഴിയാണ് തെറ്റ് തിരുത്തേണ്ടത്. അച്ഛന്റെ പേരും യോഗ്യതയും/ തൊഴിലും അല്ലെങ്കിൽ അമ്മയുടെ പേരും യോഗ്യതയും/തൊഴിലും ഇവയിൽ ഒന്നിൽ മാറ്റം വരുത്താവുന്നതാണ്. വിദ്യാഭ്യാസ യോഗ്യതയുടെ വിശദാംശങ്ങൾ ( ക്ലാസ് 10,12), സ്റ്റേറ്റ് ഓഫ് എലിജിബിലിറ്റി , കാറ്റഗറി, ഒപ്പ്, നീറ്റ് യുജി അഭിമുഖീകരിച്ചതിന്റെ എണ്ണം, അപേക്ഷകരുടെ സ്ഥിരം, നിലവിലെ മേൽവിലാസങ്ങളുടെ അടിസ്ഥാനത്തിൽ പരീക്ഷാ സിറ്റി, പരീക്ഷാ മീഡിയം എന്നിവയിലും മാറ്റം വരുത്താവുന്നതാണ്.

വരുത്തുന്ന മാറ്റങ്ങൾ വഴി അപേക്ഷാ ഫീസിൽ വർധന ഉണ്ടാകുന്ന പക്ഷം, ബാധകമായ ഫീസ് അടയ്ക്കണം. അതിന് ശേഷമേ മാറ്റങ്ങൾ ബാധകമാവൂ. മാറ്റങ്ങൾ വരുത്താൻ ഇനി ഒരവസരം നൽകുന്നതല്ല. മേയ് നാലിന് ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് പേപ്പർ ആന്റ് പെൻ രീതിയിൽ ( ഓഫ് ലൈൻ) നീറ്റ് യുജി 2025 നടത്തുന്നത്.

Read More

Neet Exam Neet

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: