scorecardresearch

അധ്യാപക, അസിസ്റ്റന്റ് പ്രൊഫസർ ഒഴിവുകൾ, അപേക്ഷിക്കാം

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇയുടെ മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം

കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇയുടെ മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം

author-image
Education Desk
New Update
education

തൊഴിൽ വാർത്തകൾ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ നിയമനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ ഐസിഎംആർ പ്രോജക്ടിൽ പ്രോജക്ട് റിസർച്ച്  സയന്റിസ്റ്റ് II, പ്രോജ്ക്ട് ടെക്നിക്കൽ സപ്പോർട്ട് III എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക്: https://forms.gle/HMW6JnfBVcJaDzXbA, https://forms.gle/bnFaordvv5gCqgcA8 . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 5. വിശദവിവരങ്ങൾക്ക്: www.iav.Kerala.gov.in .

Advertisment

ഡ്രൈവർ നിയമനം

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോളജി (സി-മെറ്റ്) യുടെ കീഴിൽ മുട്ടത്തറ നഴ്സിങ് കോളേജിലെ ഒഴിവുള്ള ഡ്രൈവർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെവി മോട്ടോർ വെഹിക്കിൾ ലൈസൻസും പത്തു വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695035 വിലാസത്തിൽ മാർച്ച് 9 നകം അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.

കരാർ നിയമനം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (കമ്മ്യൂണിറ്റി ഓങ്കോളജി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 12ന് വൈകിട്ട് 3 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ: www.rcctvm.gov.in .

അധ്യാപക നിയമനം

പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ഡിപ്പാർട്ട്‌മെന്റിലെ അധ്യാപക ഒഴിവുകളിൽ കരാർ നിയമനത്തിന് ഫെബ്രുവരി 24ന് എഴുത്തുപരീക്ഷയും അഭിമുഖവും നടക്കും. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എ.ഐ.സി.റ്റി.ഇയുടെ മാനദണ്ഡ പ്രകാരമുള്ള യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. ഫെബ്രുവരി 23ന് വൈകിട്ട് 4ന് മുമ്പ് www.lbt.ac.in ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. തുടർന്ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 24ന് രാവിലെ 9:30 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണം.

Advertisment

അഭിമുഖം

ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന ട്രാൻസിലേഷണൽ റിസർച്ച് ആൻഡ് പ്രഫഷണൽ ലീഡർഷിപ്പ് സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓഫീസ് ബോയ്, ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികകളിലേക്ക് അഭിമുഖം നടക്കും. ഓഫീസ് ബോയ് തസ്തികയിലേക്ക് 24നും ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് 25നുമാണ് അഭിമുഖം. വിശദവിവരങ്ങൾക്ക്: www.tplc.gecbh.ac.in/ www.gecbh.ac.in, 7736136161, 9995527866.

Jobs

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: