/indian-express-malayalam/media/media_files/2025/03/06/JF9ZjMVWX9aQzJhg8cdT.jpg)
Source: Freepik
കേരളത്തിലെ എൻജിനീയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് 2025-26 വർഷത്തെ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് www.cee.Kerala.gov.in മുഖേന മാർച്ച് 10 വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.
തീയതി നീട്ടി
2025 വർഷത്തെ നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് പരീക്ഷയുമായി ബന്ധപ്പെട്ട് പരീക്ഷാഫീസ്/മാർക്ക് ലിസ്റ്റിന്റെ ഫീസ് എന്നിവ പിഴയോടുകൂടി അടയ്ക്കേണ്ട അവസാന തീയതി മാർച്ച് 7 ലേക്ക് നീട്ടി.
നവയുഗ കോഴ്സുകളിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പും അസാപ് കേരളയും സംയുക്തമായി നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്, ബിസിനസ്സ് അനലിറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻ.സി.വി.ഇ.ടി അംഗീകാരമുള്ള കോഴ്‌സിന് ഐ.ഐ.ടി പാലക്കാടിന്റെ സർട്ടിഫിക്കറ്റ് ലഭിക്കും.
40 ഒഴിവുകളുള്ള ബിസിനസ് അനലിസ്റ്റ് കോഴ്‌സിലേക്ക് ബിരുദ തലത്തിൽ കണക്ക് ഒരു വിഷയമായി പഠിച്ചിട്ടുള്ളവരോ, ബിരുദാനന്തരബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 30 ഒഴിവുകളുള്ള എ.ഐ.എം.എൽ കോഴ്‌സിലേക്ക് സയൻസ്, കമ്പ്യൂട്ടർ സയൻസ്, ഐ.ടി, ഇലക്ട്രിക്കൽ എൻജിനിയറിങ് വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ബിസിനസ് അനലിസ്റ്റ് കോഴ്‌സിന് 25,000 രൂപയും എ.ഐ.എം.എൽ കോഴ്‌സിന് 40,000 രൂപയുമാണ് ഫീസ്.
യോഗ്യരായ പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് പൂർണമായും സൗജന്യമായി പഠിക്കാം. കോഴ്‌സ് വിജയകരമായി പൂർത്തീകരിക്കുന്നവർക്ക് പ്ലെയ്‌സ്‌മെന്റ് സഹായം ഉണ്ട്. താല്പര്യമുള്ളവർ താഴെ കാണുന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യണം. എ.ഐ.എം.എൽ - http://tiny.cc/dq6c001 ബിസിനസ് അനലിസ്റ്റ് - http://tiny.cc/oq6c001. കൂടുതൽ വിവരങ്ങൾക്ക് : 9656043142, 9495999782, 7736808909.
കെൽട്രോൺ അപേക്ഷകൾ ക്ഷണിച്ചു
തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ പി.ജി/ ഡിപ്ലോമ ഇൻ ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്: 0471 2337450, 8590605271.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.