scorecardresearch

ഹയർ സർവേ കോഴ്സ്; അപേക്ഷ ക്ഷണിച്ചു

ഐടിഐ സർവേ/സിവിൽ, ചെയിൻ സർവെ, വിഎച്ച്എസ്ഇ സർവെ, ബിടെക്ക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

ഐടിഐ സർവേ/സിവിൽ, ചെയിൻ സർവെ, വിഎച്ച്എസ്ഇ സർവെ, ബിടെക്ക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു

author-image
Education Desk
New Update
education

വിദ്യാഭ്യാസ വാർത്തകൾ

തിരുവനന്തപുരം പിടിപി നഗറിൽ പ്രവർത്തിക്കുന്ന സർവെയും ഭൂരേഖയും വകുപ്പിന്റെ പരിശീലന കേന്ദ്രമായ സർവെ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് – കേരളയിൽ ഉടൻ ആരംഭിക്കുന്ന ഹയർ സർവേ (RTK, RETS, CORS, Total Station & GPS) കോഴ്സിലേക്ക് ഐടിഐ സർവേ/സിവിൽ, ചെയിൻ സർവെ, വിഎച്ച്എസ്ഇ സർവെ, ബിടെക്ക് സിവിൽ, ഡിപ്ലോമ സിവിൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സൗജന്യ തൊഴിൽമേളയുമായി അസാപ് കഴക്കൂട്ടം സ്‌കിൽ പാർക്ക്

Advertisment

കേരളത്തിലെ പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ട് തൊഴിൽമേളയുമായി അസാപ് കേരള കഴക്കൂട്ടം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് . വിവിധ മേഖലകളിൽ നിന്നായി 200 ൽ അധികം തൊഴിൽ അവസരങ്ങളാണ് 2025 മാർച്ച് 22 ന് സംഘടിപ്പിക്കുന്ന തൊഴിൽമേളയിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. കേരള  സർക്കാർന്റെ  ഉന്നത വിദ്യാഭ്യാസ വകുപ്പ് ' വിജ്ഞാന കേരളം ' പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ തൊഴിൽ മേളയിലേക്ക്  പ്രവേശനം സൗജന്യമാണ്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. https://forms.gle/MbU8i8MJwGnVAHSFA എന്ന ലിങ്കുവഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ  വിവരങ്ങൾക്ക്: 9495999693, 9446017871, 7591980325.

നീറ്റ് 2025 : സൗജന്യ പരിശീലനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിലെ മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ സൗജന്യ നീറ്റ് 2025 പരീക്ഷ പരിശീലനം നൽകുന്നു. 2025 വർഷത്തിൽ നീറ്റ് പരീക്ഷ എഴുതുന്നതിലേക്കായി ഓൺലൈൻ അപേക്ഷ സമർപ്പിച്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ബാധകമല്ല. മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെയായിരിക്കണം വാർഷിക വരുമാന പരിധി. താൽപര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, 2025 നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ കൺഫർമേഷൻ ഷീറ്റ്, ഒരു ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിനൊപ്പം മാർച്ച് 27 നുള്ളിൽ സമർപ്പിക്കണം. പട്ടിക ജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപ്പന്റ് ലഭിക്കും. ഫോൺ : 9048058810.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: