/indian-express-malayalam/media/media_files/2025/04/07/6ynHrNhlDvmw1HhktUXf.jpg)
Source: Freepik
തിരുവനന്തപുരം: മിനിമം മാർക്ക് (30 ശതമാനം) അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 2,541 സ്‌കൂളുകളിൽ നിന്നുള്ള ഫലമാണ് പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതൽ വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് വയനാട് ജില്ലയിലാണ്. (6.3 ശതമാനം) ഏറ്റവും കുറവ് വിഷയങ്ങൾക്ക് ഇ ഗ്രേഡ് ലഭിച്ചിരിക്കുന്നത് കൊല്ലം ജില്ലയിലാണ്. (4.2 ശതമാനം) സംസ്ഥാനത്ത് 3,136 സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലായാണ് എട്ടാം ക്ലാസിൽ പരീക്ഷ നടത്തിയിട്ടുള്ളത്. 595 സ്‌കൂളിൽ നിന്നും പരീക്ഷാ ഫലം സംബന്ധിച്ച വിവരം ലഭ്യമാകാനുണ്ടെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും കൂടുതൽ കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഹിന്ദിയിലാണ് - നാൽപത്തിരണ്ടായിരത്തി എണ്ണൂറ്റി പത്ത് (12.69 ശതമാനം). ഏറ്റവും കുറവ് കുട്ടികൾക്ക് ഇ ഗ്രേഡ് ലഭിച്ചത് ഇംഗ്ലീഷിനാണ് - ഇരുപത്തി നാലായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി രണ്ട് (7.6 ശതമാനം). എഴുത്തു പരീക്ഷയിൽ ഓരോ വിഷയത്തിലും 30 ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികകൾക്ക് ഏപ്രിൽ 8 മുതൽ 24 വരെ അധിക പിന്തുണാ ക്ലാസ്സുകൾ നടത്തും.
ഇത്തരം ക്ലാസ്സുകൾ രാവിലെ 9.30 മുതൽ 12.30 വരെയായിരിക്കും. നിശ്ചിത മാർക്ക് നേടാത്ത വിഷയത്തിൽ / വിഷയങ്ങളിൽ മാത്രം വിദ്യാർത്ഥികൾ അധിക പിന്തുണാ ക്ലാസ്സുകളിൽ പങ്കെടുത്താൽ മതിയാകും. ഏപ്രിൽ 25 മുതൽ 28 വരെ പുനഃപരീക്ഷയും ഫലപ്രഖ്യാപനം ഏപ്രിൽ 30 നും നടത്തും. ഒമ്പതാം ക്ലാസ്സിൽ മുൻ വർഷത്തെ പോലെ തന്നെ സേ പരീക്ഷ നടത്തും.
Read More
- കൈറ്റിന്റെ ഓണ്ലൈന് എ.ഐ. കോഴ്സ്; രണ്ടാം ബാച്ചിന് ഏപ്രിൽ 10 വരെ അപേക്ഷിക്കാം
- മാറ്റ്, സാറ്റ് ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
- ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പി.ജി.,പി.ജി. ഡിപ്ലോമ പ്രവേശനം; അവസാന തീയതി ഏപ്രിൽ 16
- ഹയർ സർവേ കോഴ്സ്; അപേക്ഷ ക്ഷണിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us