scorecardresearch

സൗജന്യ കെഎഎസ് പരീക്ഷാ പരിശീലനം; പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം

പട്ടികജാതി, പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും

പട്ടികജാതി, പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും

author-image
Education Desk
New Update
education

Source: Freepik

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്ത് മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ ആറു മാസത്തെ സൗജന്യ കെഎഎസ് പരീക്ഷാ പരിശീലനം നൽകുന്നു. പിഎസ്‌സി നിഷ്കർഷിക്കുന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

Advertisment

പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വരുമാന പരിധി ഇല്ലാതെയും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് ഒരു ലക്ഷം രൂപ വരെ വാർഷിക വരുമാന പരിധിയ്ക്ക് വിധേയമായും ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഫോട്ടോ എന്നിവ സഹിതം ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിങ് സെന്ററിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോമിൽ ഏപ്രിൽ 26ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. പട്ടികജാതി/ പട്ടികവർഗക്കാരായ ഉദ്യോഗാർഥികൾക്ക് സർക്കാർ ഉത്തരവിന് വിധേയമായി സ്റ്റൈപന്റ് ലഭിക്കും.

പൊതുമേഖലാ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ് അവസരം

അസാപ് കേരളയിലൂടെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗ്രാജുവേറ്റ് ഇന്റേൺ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഏപ്രിൽ 22 ന് വൈകിട്ട് 5 ന് മുമ്പ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും "https://connect.asapkerala.gov.in/jobs" സന്ദർശിക്കുക. അപേക്ഷ ഫീസ് 500 രൂപ.

ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം 21 മുതൽ

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ അടുത്ത അക്കാദമിക വർഷത്തേക്കുളള എട്ടാം ക്ലാസ്സ് പ്രവേശനത്തിന് അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് പട്ടിക പ്രകാരം ആദ്യഘട്ട പ്രവേശന നടപടികൾ ഏപ്രിൽ 21 മുതൽ 23 വരെ സ്‌കൂളിൽ നടക്കും. പ്രസിദ്ധീകരിക്കുന്ന അഡ്മിഷൻ ക്രമപട്ടിക പ്രകാരം അതത് ദിവസം കുട്ടികൾ രക്ഷിതാക്കളോടൊപ്പം ആവശ്യമായ രേഖകളും മറ്റും ആയി സ്‌കൂളിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9446547098.

Read More

Advertisment
Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: