/indian-express-malayalam/media/media_files/2025/01/23/BqeTOLg0KqTo1VMtgf1A.jpg)
തൊഴിൽ വാർത്തകൾ
ഡെപ്യൂട്ടേഷൻ നിയമനം
കണ്ണൂർ സർക്കാർ ആയൂർവേദ കോളേജിനു കീഴിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ മോഡേൺ മെഡിസിൻ വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റ് (ഗൈനക്കോളജി), പീഡിയാട്രീഷൻ, ആർ.എം.ഒ (അലോപ്പതി) തസ്തികകളിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലുളള നിയമനത്തിന് സംസ്ഥാന ആരോഗ്യവകുപ്പിലെ സമാന തസ്തികയിലുള്ളവരിൽ നിന്നും നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടേഷൻ അപേക്ഷകൾ ആയൂർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യഭവൻ, തിരുവനന്തപുരം – 1 എന്ന വിലാസത്തിൽ അതതു വകുപ്പ് തലവൻ മുഖാന്തിരം സമർപ്പിക്കണം.
ഡയാലിസിസ് ടെക്നിഷ്യൻ
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ഡയാലിസിസ് ടെക്നിഷ്യൻ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് മെയ് 19 രാവിലെ 10.30 ന് അഭിമുഖം നടത്തും. ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിലെ ഡിഗ്രി/ ഡിപ്ലോമയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
സ്റ്റാഫ് നഴ്സ് നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ) തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് മെയ് 15 രാവിലെ 11 ന് അഭിമുഖം നടക്കും. ബി.എസ്‌സി നഴ്സിങ്/ ജനറൽ നഴ്സിങ്ങും പാലിയേറ്റീവ് മെഡിസിനിലെ ബേസിക് സർട്ടിഫിക്കറ്റ് കോഴ്സുമാണ് യോഗ്യത. പ്രായപരിധി 40 വയസ്. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.
താൽക്കാലിക നിയമനം
വയനാട് സർക്കാർ നഴ്സിങ് കോളേജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള 2 ഒഴിവിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് താൽക്കാലിക നിയമനത്തിനായി 16 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും. പി.എം.എസ്.സി നഴ്‌സിംഗ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനും ഉള്ള ഉദ്യോഗാർഥികള്‍ക്ക് പങ്കെടുക്കാം. സര്‍ക്കാർ/സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിൽ നിന്നും വിജയകരമായി പഠനം പൂര്‍ത്തിയാക്കിയിരിക്കണം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകൾ, ആധാർ ഉള്‍പ്പെടെ വയനാട് സര്‍ക്കാർ നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.
വിവിധ തസ്തികകളിൽ അഭിമുഖം
തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ് ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിൽ മേയ് 9 ന് രാവിലെ 10 മണിക്ക് അഭിമുഖം നടക്കും. ഇൻഡസ്ട്രിയൽ റിലേഷൻസ്, കസ്റ്റമർ സർവീസ് സൂപ്പർവൈസർ, ടേൺ എറൗണ്ട് കോഓർഡിനേറ്റർ, ലോഡ് കൺട്രോൾ ഏജന്റ്, ലോഡ് കൺട്രോൾ സീനിയർ ഏജന്റ്, സെയിൽസ് മാനേജർ, ഏജൻസി ഡെവലപ്‌മെന്റ് മാനേജർ, ഏജൻസി ലീഡർ മാനേജർ, ഏജൻസി ലീഡർ തസ്തകകളിലാണ് നിയമനം. പ്ലസ്ടു, ബിരുദം, എം.ബി.എ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 40 വയസ്, പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0471-2992609, 8921916220.
കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ കേരളം ഓവർസിയർ തസ്തികയിൽ വിവിധ ജില്ലകളിലെ ഒഴിവുകളിലേക്ക് (കോട്ടയം, തൃശൂർ, കണ്ണൂർ) കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മേയ് 15 നകം അപേക്ഷകൾ ലഭിക്കണം. വിശദ വിവരങ്ങൾക്ക്: www.nam.Kerala.gov.in, 0471 2474550.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.