scorecardresearch

Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം, ഈ തീയതികൾ മറക്കരുത്

Kerala Plus One Admission 2025: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓർത്തിരിക്കാം

Kerala Plus One Admission 2025: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓർത്തിരിക്കാം

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kerala Plus One Admission

Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം 2025

Kerala Plus One Admission 2025: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ മേയ് 14 മുതൽ 20 വരെ സ്വീകരിക്കും. എസ് എസ് എൽ സി അല്ലെങ്കിൽ പത്താം ക്ലാസ് തുല്യതാപരീക്ഷയിൽ ഓരോ പേപ്പറിനും ഡിപ്ലസ് ഗ്രേഡ് നേടിയവർക്ക് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകർക്ക് 2025 ജൂൺ മാസം ഒന്നിന് പതിനഞ്ച് വയസ് പൂർത്തിയായിരിക്കണം, എന്നാൽ ഇരുപത് വയസ് കവിയാൻ പാടില്ല. കേരളത്തിലെ പൊതു പരീക്ഷാ ബോർഡിൽ നിന്ന് എസ് എസ് എൽ സി പരീക്ഷ വിജയിക്കുന്ന അപേക്ഷകർക്ക് കുറഞ്ഞ പ്രായപരിധിയില്ല. https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ നൽകിയിട്ടുണ്ട്. 

അപേക്ഷ സമർപ്പിക്കേണ്ട വിധം

Advertisment

സ്വന്തമായോ അല്ലെങ്കിൽ പത്താം ക്ലാസ് പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും, പ്രദേശത്തെ ഗവൺമെൻ്റ്  അല്ലെങ്കിൽ എയ്ഡ്സ് ഹയർ സെക്കൻഡറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബിലൂടെ അദ്ധ്യാപകരുടെ സഹായം പ്രയോജനപ്പെടുത്തിയും അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. 

പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെയാണ് പ്രവേശന നടപടികൾ. പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ https://hscap.kerala.gov.in/ എന്ന വെബ്സൈറ്റിലൂടെ കാൻഡിഡേറ്റ് ലോഗിൻ ചെയ്യുക. 

Kerala Plus One Admission 2025: പ്ലസ് വൺ പ്രവേശനം പ്രധാനപ്പെട്ട തീയതികൾ

Advertisment
  • ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി : 14/05/2025
  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി: 20/05/2025
  • ട്രയൽ അലോട്ട്മെൻ്റ് തീയത്: 24/05/2025
  • ആദ്യ അലോട്ട്മെൻ്റ്  തീയതി: 02/06/2025
  • മുഖ്യ അലോട്ട്മെൻ്റ് അവസാനിക്കുന്ന തീയതി: 17/06/2025
  • ക്ലാസുകൾ ആരംഭിക്കുന്ന തീയതി: 18/06/2025

Read More

Higher Education Plus One

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: