/indian-express-malayalam/media/media_files/2025/02/24/ZicUL2XVWEg4ZM6BxIro.jpg)
Source: Freepik
പൊതുജനങ്ങളെ എ.ഐ ടൂളുകൾ പരിശീലിപ്പിക്കുന്നതിനായി കൈറ്റ് നടത്തുന്ന നാലാഴ്ച ദൈർഘ്യമുള്ള ‘ എ.ഐ എസൻഷ്യൽസ് ’ കോഴ്‌സിലേക്ക് മെയ് 6 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. മെയ് 10ന് പരിശീലനം ആരംഭിക്കും. www.kite.Kerala.gov.in ൽ രജിസ്റ്റർ ചെയ്യണം. ജി.എസ്.ടി ഉൾപ്പെടെ 2,360 രൂപയാണ് ഫീസ്. വിജയകരമായി കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും പഠനവിഭവങ്ങളും നൽകും.
എം.എസ്.സി മെഡിക്കൽ മൈക്രോബയോളജി: വിവരങ്ങൾ പ്രസിദ്ധീകരിച്ചു
കേരള സർക്കാർ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാദമിക വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് വിവരങ്ങൾ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ഓൺലൈൻ മുഖേന മെയ് 7 വൈകിട്ട് 5 നകം അപ്‌ലോഡ് ചെയ്യണം. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396.
പരീക്ഷാഫലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡി.ഫാം പാർട്ട് 1 – (ഇആർ 2020) റഗുലർ / സപ്ലിമെന്ററി ജനുവരി 2025 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക്: www.dme.kerala.gov.in .
അപേക്ഷ ക്ഷണിച്ചു
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻഡ് ഡെവലപ്മെന്റിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ഓഫ് ഇൻഡിജിനസ് ഫുഡ് ടെക്നോളജി നടത്തുന്ന ബി.എസ്.സി ഫുഡ് ടെക്നോളജി ആൻഡ് ക്വാളിറ്റി അഷ്വറൻസ് കോഴ്സിന്റെ 2025-29 ബാച്ച് മാനേജ്‌മെന്റ് ക്വാട്ടയിലേക്ക് പ്ലസ്ടു പാസായ വിദ്യാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും വിശദവിവരങ്ങൾക്കും www.cfrdkerala.com, www.supplycokerala.com വെബ്സൈറ്റുകൾ സന്ദർശിക്കുക. ഫോൺ: 0468-2240047, 9846585609, 8281486120, 9562147793.
എൻ.ആർ.ഐ അഡ്മിഷൻ
മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങ്ങിൽ 2025-2026 അധ്യയന വർഷത്തിലെ ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് ബ്രാഞ്ചുകളിലെ എൻ.ആർ.ഐ സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മെയ് 30 വരെ 7907580456, 9061578465, 04865232989 നമ്പറുകളിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക്:www.cemunnar.ac.in.
ഹാൾടിക്കറ്റ്
മെയ് 12 മുതൽ ആരംഭിക്കുന്ന കെ.ജി.ടി (ടൈപ്പ്റൈറ്റിങ്) പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാഭവന്റെ www.kgtexam.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
ഫോട്ടോ ജേണലിസം കോഴ്സ്
കേരള മീഡിയ അക്കാദമി തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ നടത്തുന്ന ഫോട്ടോ ജേണലിസം കോഴ്സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ മൂന്ന് മാസമാണ് കോഴ്സിന്റെ കാലാവധി. ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ്സുകൾ. 25 വീതം സീറ്റുകൾ ഉണ്ട്. സർക്കാർ അംഗീകാരമുളള കോഴ്സിന് 25,000 രൂപയാണ് ഫീസ്. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. അപേക്ഷ തപാൽ മുഖേനേയോ, ഓൺലൈൻ ആയോ സമർപ്പിക്കാം. https://forms.gle/DKb3k2LfSv5ZK3Nh6 ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 10. ഫോൺ : കൊച്ചി 8281360360, തിരുവനന്തപുരം 9447225524. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട് കൊച്ചി- 30, വെബ്സൈറ്റ്: www.keralamediaacademy.org , ഫോൺ: 0484 2422275.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.