/indian-express-malayalam/media/media_files/2025/05/02/ylYOtjDMRnF2pr12UEbI.jpg)
ഫയൽ ചിത്രം
CBSE Class 10, 12 Result Date 2025:സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷാഫലം ഇന്ന് പുറത്തുവിടില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) വ്യക്തമാക്കി. പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി ഇതുവരെ അന്തിമമാക്കിയിട്ടില്ലെന്നും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും സിബിഎസ്ഇയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
''പരീക്ഷാ ഫലം ഇന്ന് പുറത്തുവിടില്ല, ഒരുപക്ഷേ ഈ ആഴ്ച അവസാനംവരെ പുറത്തുവിടില്ല,” പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന സിബിഎസ്ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു. മേയ് 2 ന് ഫലം പ്രഖ്യാപിക്കുമെന്ന് സോഷ്യൽ മീഡിയയിൽ വ്യാപകമായ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഈ അവകാശവാദങ്ങൾ സിബിഎസ്ഇ തള്ളിക്കളഞ്ഞു. ഫലം പ്രഖ്യാപിക്കുന്ന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
44 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ ഫലത്തിനായി കാത്തിരിക്കുകയാണ്. 2025 ലെ ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 18 വരെയാണ് നടന്നത്. സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനനത്തീയതി എന്നിവ ഉപയോഗിച്ച് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ നിന്ന് താൽക്കാലിക മാർക്ക്ഷീറ്റുകൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും കഴിയും. ഒറിജിനൽ മാർക്ക്ഷീറ്റുകൾ അതത് സ്കൂളുകൾ വഴി വിതരണം ചെയ്യും.
കഴിഞ്ഞ അധ്യയന വർഷം മേയ് 13 ന് സിബിഎസ്ഇ ഫലം പ്രഖ്യാപിച്ചു. പന്ത്രണ്ടാം ക്ലാസിലെ മൊത്തം വിജയശതമാനം 87.98% ആയിരുന്നു, പത്താം ക്ലാസിൽ 93.60% ആയിരുന്നു വിജയശതമാനം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.