/indian-express-malayalam/media/media_files/Pd55zTD3ZzOCTkenoMtZ.jpg)
വിദ്യാഭ്യാസ വാർത്തകൾ
SSLC Result: തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മേയ് 9 ന് പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി. എട്ടാം ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കും. 5, 6, 7 ക്ലാസ്സുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്നും മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.
ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെയും, ഹയർ സെക്കൻഡറി പരീക്ഷ 2025 മാർച്ച് 6 മുതൽ 29 വരെയുമാണ് നടന്നത്. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ഫെബ്രുവരി 17 മുതൽ 21 വരെയാണ് നടന്നത്. ഇത്തവണ 72 ക്യാമ്പുകളിലായാണ് മൂല്യനിർണയം നടന്നത്.
സംസ്ഥാനത്തൊട്ടാകെ 2,964 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. അതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയത്. ഏറ്റവും കുറവ് കുട്ടികൾ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്.
Read More
- ഹയർസെക്കന്ററി അധ്യാപക സ്ഥലമാറ്റം; മെയ് 3 വരെ അപേക്ഷിക്കാം
- അദ്ധ്യാപക നിയമനത്തിനുള്ള സെറ്റ് ഓൺലൈൻ രജിസ്ട്രേഷൻ 28 മുതൽ
- പൊതുജനങ്ങൾക്കായി ഓൺലൈൻ എഐ കോഴ്സ്; മെയ് 3വരെ അപേക്ഷിക്കാം
- സൗജന്യ പിഎസ്സി, ഡാറ്റ എൻട്രി, ഡിടിപി പരിശീലനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us