scorecardresearch

എം.ടെക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് 400 രൂപയാണ് ഫീസ്

800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് 400 രൂപയാണ് ഫീസ്

author-image
Education Desk
New Update
education

Source: Freepik

എൻജിനിയറിങ്ങിലും ആർക്കിടെക്ചറിലും ബിരുദം പൂർത്തിയാക്കിയ വിദ്യാർഥികളിൽനിന്നും ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്ക് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.admissions.dtekerala.gov.in, dtekerala.co.in/site/login ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. 800 രൂപയാണ് അപേക്ഷാഫീസ്. പട്ടികജാതി/ പട്ടികവർഗ വിദ്യാർഥികൾക്ക് 400 രൂപയാണ് ഫീസ്. കേരളീയർക്കും അന്യസംസ്ഥാന വിദ്യാർഥികൾക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 7.

അഡ്മിഷൻ തുടരുന്നു

Advertisment

എൽ.ബി.എസ്.സെന്റർ  ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ പാളയം സ്റ്റഡി സെന്ററിൽ   സ്‌കിൽ അപെക്‌സ് അക്കാദമി നടത്തുന്ന  Hospital Administration and Healthcare Management, Aviation Management and Ticketing Consultant എന്നീ കോഴ്സിലേക്കുള്ള      അഡ്മിഷൻ തുടരുന്നു. കൂടുതൽ വിവരങ്ങൾക്ക് : 9746340093. 

ഒന്നാം ഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

കണ്ണൂർ പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ കേരള ആരോഗ്യസർവ്വകലാശാല അംഗീകരിച്ച 2024-25 വർഷത്തെ ബി.എസ്.സി നേഴ്‌സിംഗ് (ആയുർവേദം), ബി.ഫാം (ആയുർവേദം) എന്നീ കോഴ്‌സുകളിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് www.lbscentre.Kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ      വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത മെമ്മോ സഹിതം കോളേജിൽ ഫീസ് ഒടുക്കി മേയ് 8 നകം  നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് : 04712560363, 364.

സിവിൽ സർവീസ് പരിശീലനം

കിലെ ഐ.എ.എസ് അക്കാദമിയിൽ സിവിൽ സർവീസ് പ്രിലിമിനറി/ മെയിൻസ് പരീക്ഷയുടെ പരിശീലനത്തിലേക്ക് കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് ആധുനിക സൗകര്യങ്ങളോടെ പരിശീലനം നൽകുന്നു. ഒരു വർഷം ദൈർഘ്യമുള്ള കോഴ്സിന് ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതർക്ക് ഫീസിന്റെ 50 ശതമാനം സബ്സിഡി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kile.kerala.gov.in/kileiasacademy, 8075768537, 0471-2479966.

ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു

Advertisment

ഏപ്രിൽ 23 മുതൽ 29 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും കൂടാതെ ചെന്നൈ, ബംഗളൂരു, മുംബൈ, ദുബായ് പരീക്ഷാ കേന്ദ്രങ്ങളിലും നടത്തിയ 20256-26 അധ്യയന വർഷത്തെ എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയുടെ ഉത്തരസൂചികകൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഉത്തര സൂചികകൾ, ചോദ്യങ്ങൾ എന്നിവ സംബന്ധിച്ച് പരാതിയുള്ളവർക്ക് ആക്ഷേപമുന്നയിക്കുന്നതിന് മേയ് 3 ന് വൈകിട്ട് 5 വരെ സമയമുണ്ട്. വിശദവിവരങ്ങൾക്ക്: 0471-2332120, 2338487.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: