scorecardresearch

CBSE Class 10th, 12th Results: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഉടൻ പുറത്തുവിടുമെന്ന് സൂചന

CBSE Class 10th, 12th Results: 2024 ൽ മേയ് 13 നാണ് സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 2023-ൽ ഫലം മേയ് 12-ന് പ്രഖ്യാപിച്ചു

CBSE Class 10th, 12th Results: 2024 ൽ മേയ് 13 നാണ് സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 2023-ൽ ഫലം മേയ് 12-ന് പ്രഖ്യാപിച്ചു

author-image
Education Desk
New Update
cbse, students, ie malayalam

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം

CBSE Class 10th, 12th Results: ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ ആഴ്ച പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ ദി ഇന്ത്യൻ എക്സ്പ്രസിനോട് അറിയിച്ചു. പരീക്ഷാ ഫലം ഇന്നു പുറത്തുവിടുമെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. 

Advertisment

സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, cbse.gov.in അല്ലെങ്കിൽ results.cbse.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകിയ ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം.

കഴിഞ്ഞ വർഷം 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത് എപ്പോഴാണ്?

2024 ൽ മേയ് 13 നാണ് സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 2023-ൽ ഫലം മേയ് 12-ന് പ്രഖ്യാപിച്ചു. 2024-ലെ 10-ാം ക്ലാസ് പരീക്ഷകൾ ഫെബ്രുവരി 15 നും മാർച്ച് 13 നും ഇടയിലായിരുന്നു നടന്നത്. ഈ വർഷം സിബിഎസ്ഇ 2025 ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 18 വരെയാണ് നടന്നത്. ഈ വർഷം 24.12 ലക്ഷം വിദ്യാർത്ഥികൾ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി.

ഈ വർഷത്തെ അപേക്ഷിച്ച്, 2023-ൽ സിബിഎസ്ഇ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതിയത് 2,238,827 വിദ്യാർത്ഥികളാണ്. മൊത്തം വിജയശതമാനം 93.60 ശതമാനമാണ്, 2023-നെ അപേക്ഷിച്ച് 0.48 ശതമാനം പോയിന്റുകളുടെ വർധനവ്. 47,000-ത്തിലധികം വിദ്യാർത്ഥികൾ 95 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി, 2 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടി. കഴിഞ്ഞ വർഷം ആകെ 20.9 ലക്ഷം വിദ്യാർത്ഥികൾ വിജയിച്ചപ്പോൾ, 94.75 ശതമാനം വിജയശതമാനത്തോടെ പെൺകുട്ടികൾ ആൺകുട്ടികളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു.

Read More

Advertisment

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: