scorecardresearch

ദ്വിവത്സര എം.ബി.എ കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാനതല പഠന യാത്രകളും ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയതല പഠനയാത്രകളും കോഴ്സിന്റെ ഭാഗമാണ്

സംസ്ഥാനതല പഠന യാത്രകളും ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയതല പഠനയാത്രകളും കോഴ്സിന്റെ ഭാഗമാണ്

author-image
Education Desk
New Update
education

Source: Freepik

സംസ്ഥാന സർക്കാരിന്റെ റവന്യു വകുപ്പ് പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ദ്വിവത്സര എംബിഎ കോഴ്സിന് അപേക്ഷിക്കാം. എ.ഐ.സി.ടിയുടെ അംഗീകാരവും കേരള യൂണിവേഴ്സിറ്റിയുടെ അഫിലിയേഷനും ഉള്ള കോഴ്സാണ്. സിലബസ് പ്രകാരമുള്ള പഠനങ്ങൾ കൂടാതെ വയർലെസ് കമ്മ്യൂണിക്കേഷൻ ലൈസൻസ്, ഫസ്റ്റ് എയ്ഡ് ഇന്റർനാഷണൽ സർട്ടിഫിക്കറ്റ്, ജി.ഐ.എസ് കോഴ്സ് സർട്ടിഫിക്കറ്റ് തുടങ്ങിയ ആഡ് ഓൺ കോഴ്സുകളും ഇതോടൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതല പഠന യാത്രകളും ഒരാഴ്ച നീണ്ടുനിൽക്കുന്ന ദേശീയതല പഠനയാത്രകളും കോഴ്സിന്റെ ഭാഗമാണ്. പഠനത്തോടൊപ്പം ദുരന്തനിവാരണ കൺട്രോൾ റൂമുകളിലും മറ്റും പ്രവർത്തിക്കുന്നതിനുള്ള അവസരങ്ങൾ കൂടി വിദ്യാർഥികൾക്ക് ലഭിക്കും. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. അർഹരായവർക്ക് സ്കോളർഷിപ്പോടുകൂടി പഠിക്കാം. കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 25. 30 സീറ്റുകൾ മാത്രമാണുള്ളത്. പ്രോസ്പെക്ടസിനും കൂടുതൽവിവരങ്ങൾക്കും www.ildm.Kerala.gov.in, ildm.revenue@gmail.com, 8547610005.

അപേക്ഷ ക്ഷണിച്ചു

Advertisment

കോഴിക്കോട് ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ.എൽ.എൽ.ബി (ഓണേഴ്സ്), ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി ഡിഗ്രി) എന്നീ കോഴ്സുകളിൽ 2025-2026 അധ്യയന വർഷത്തിൽ വിവിധ ക്ലാസുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ഇടക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും വേണ്ടി മേയ് 21 ന് ഉച്ച തിരിഞ്ഞു 3 മണി വരെ അപേക്ഷിക്കാം. അപേക്ഷാഫോമും മറ്റു വിവരങ്ങളും കോളേജ് ലൈബ്രറിയിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം പ്ലസ്ടു/ ഡിഗ്രി മാർക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്തു ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റിന്റെയും ശരിപ്പകർപ്പുകൾ സമർപ്പിക്കണം. പുനഃപ്രവേശനത്തിനു ശുപാർശ ചെയ്യപ്പെടുന്നവരും കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ചു ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളേജിൽ പ്രവേശനം നേടണം. കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. കോളേജിൽ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ അടക്കം ചെയ്തിരിക്കണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളൂ.

പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തലശ്ശേരി മലബാർ കാൻസർ സെന്ററിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ആൻഡ് റിസർച്ച് സെന്ററിൽ 2024-25 അദ്ധ്യയന വർഷത്തെ മാസ്റ്റർ ഓഫ് സയൻസ് ഇൻ മെഡിക്കൽ മൈക്രോബയോളജി കോഴ്‌സിന് പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. നിശ്ചിത തീയതിക്കകം ആധികാരിക രേഖകൾ എൽ.ബി.എസ്സ് ഡയറക്ടർക്ക് സമർപ്പിച്ചവരെ ഉൾപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പ്രസ്തുത റാങ്ക്‌ലിസ്റ്റിൽമേലുള്ള പരാതികൾ മെയ് 13 ന് വൈകിട്ട് 5 ന് മുൻപായി  lbstvpm@gmail.com എന്ന ഈ മെയിലിൽക്കൂടി സമർപ്പിക്കേണ്ടതാണ്. പരാതി പരിഹരിച്ചുകൊണ്ടുള്ള അന്തിമ റാങ്ക് ലിസ്റ്റ് വെബ്‌സൈറ്റിൽ വീണ്ടും പ്രസിദ്ധീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് : 0471-2324396.

എയ്ഡഡ് സ്‌കൂളിൽ ഒഴിവ്

തിരുവനന്തപുരം എയ്ഡഡ് സ്‌കൂളിൽ എച്ച്.എസ്.ടി ഫിസിക്കൽ സയൻസ് വിഭാഗത്തിൽ ഭിന്നശേഷി ഉദ്യോഗാർത്ഥികൾക്കായി (കാഴ്ചപരിമിതി വിഭാഗം) സംവരണം ചെയ്ത തസ്തികയിൽ ഒരൊഴിവുണ്ട്. യോഗ്യത : ടി വിഷയത്തിൽ ബിരുദവും ബി.എഡ്/ബി ടി പാസ്സായിരിക്കണം. യോഗ്യത പരീക്ഷ പാസ്സായിരിക്കണം അല്ലെങ്കിൽ തത്തുല്യം. പ്രായപരിധി : 18-40 (ഭിന്നശേഷിക്കാർക്ക് നിയമാനുസൃതമായ വയസ്സിളവ്). നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മെയ് 15 -ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

മെറിറ്റ് സ്കോളർഷിപ്പ് : പുതുക്കുന്നതിന് അപേക്ഷിക്കാം

Advertisment

2022-23 വർഷം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ആർട്സ് & സയൻസ്, മ്യൂസിക്, സംസ്കൃത കോളജുകളിലും യൂണിവേഴ്സിറ്റി ഡിപ്പോർട്ട്മെന്റുകളിലും ബിരുദ കോഴ്സുകളിൽ ഒന്നാംവർഷ ക്ലാസുകളിൽ പ്രവേശനം നേടി, സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അർഹത നേടിയ വിദ്യാർഥികളിൽ നിന്നും 2023-24, 2024-25 വർഷത്തെ സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ് പുതുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 16 നകം അപേക്ഷകൾ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: collegiateedu.kerala.gov.in, www.dcescholarship.kerala.gov.in, 9446780308.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: