scorecardresearch

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാം

വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയും അതാത് സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം

വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയും അതാത് സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം

author-image
Education Desk
New Update
IIT Admission | JEE Advanced

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ  2025-26 അധ്യയന വർഷത്തിൽ 11 സ്റ്റാന്റേർഡ് പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. "thss.ihrd.ac.in" വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയും അതാത് സ്‌കൂളുകളിൽ നേരിട്ടെത്തി ഓഫ്‌ലൈനായും അപേക്ഷ സമർപ്പിക്കാം. 

Advertisment

ഓൺലൈൻ മുഖേന അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27ന് വൈകിട്ട് 5 മണി. രജിസ്‌ട്രേഷൻ ഫീസായ 110 രൂപ (എസ്.സി/എസ്.റ്റി വിദ്യാർഥികൾക്ക് 55 രൂപ) ഓൺലൈനായി അതാത് സ്‌കൂളുകളുടെ ബാങ്ക് അക്കൗണ്ട് മുഖേനയും സ്‌കൂൾ ക്യാഷ് കൗണ്ടറിൽ നേരിട്ടും അടയ്ക്കാവുന്നതാണ്. ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് അടച്ചതിന് ശേഷം  രജിസ്ട്രഷേൻ ഫീസ് അടച്ചതിന്റെ  വിശദവിവരങ്ങൾ "thss.ihrd.ac.in" ഓൺലൈൻ ലിങ്കിൽ നൽകണം.

ഓഫ്‌ലൈനായി അപേക്ഷിക്കുന്നവർ അപേക്ഷയും അനുബന്ധരേഖകളും രജിസ്‌ട്രേഷൻ ഫീസും സഹിതം  (രജിസ്‌ട്രേഷൻ ഫീസ് അതാത് പ്രിൻസിപ്പാൾമാരുടെ പേരിലെടുത്ത ഡിമാന്റ് ഡ്രാഫ്റ്റായും സ്‌കൂൾ ക്യാഷ് കൗണ്ടറിലും അടയ്ക്കാവുന്നതാണ്) മേയ് 28ന് വൈകിട്ട് 4 നകം ബന്ധപ്പെട്ട സ്‌കൂളുകളിൽ സമർപ്പിക്കണം.

ഐ.എച്ച്.ആർ.ഡി. യുടെ  കീഴിൽ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471-2543888, 8547006804), അടൂർ (പത്തനംതിട്ട, 04734-224078, 8547005020), ചേർത്തല, (ആലപ്പുഴ, 0478-2552828, 8547005030), മല്ലപ്പള്ളി, (പത്തനംതിട്ട, 0469-2680574, 8547005010), പുതുപ്പള്ളി (കോട്ടയം, 0481-2351485, 8547005013), പീരുമേട് (ഇടുക്കി, 04869-232899, 8547005011/ 9744251846), മുട്ടം (തൊടുപുഴ, 0486-2255755, 8547005014), കലൂർ (എറണാകുളം, 0484-2347132, 8547005008), കപ്രാശ്ശേരി (എറണാകുളം, 0484-2604116, 8547005015), ആലുവ (എറണാകുളം, 0484-2623573, 8547005028), വരടിയം (തൃശൂർ, 0487-2214773, 8547005022), വാഴക്കാട് (മലപ്പുറം, 0483-2725215, 8547005009), വട്ടംകുളം (മലപ്പുറം 0494-2681498, 8547005012), പെരിന്തൽമണ്ണ (മലപ്പുറം, 04933-225086, 8547021210), തിരുത്തിയാട് (കോഴിക്കോട്, 0495-2721070, 8547005031) എന്നിവിടങ്ങളിലാണ് ടെക്‌നിക്കൽ ഹയർ സെക്കന്ററി  സ്‌കൂളുകൾ നിലവിലുള്ളത്. 

Advertisment

അപേക്ഷ സമർപ്പിക്കുന്നതിനുള്ള ലിങ്ക് ഐ.എച്ച്.ആർ.ഡിയുടെ വെബ്‌സൈറ്റ് ആയ "ihrd.ac.in" ൽ ലഭ്യമാണ്. വിശദ വിവരങ്ങൾ "www.ihrd.ac.in" ലും  അതാതു സ്‌കൂളുകളുടെ വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ:  9447242722.

Read More

Technical Education Education One Plus

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: