/indian-express-malayalam/media/media_files/uploads/2018/03/cbse1-examination.jpg)
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം
How to Check CBSE Class 10th, 12th Results 2025 Official Website: ന്യൂഡൽഹി: സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാഫലം ഈ ആഴ്ച പ്രഖ്യാപിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽനിന്നും ലഭിക്കുന്ന വിവരം. പരീക്ഷാ ഫലം ഇന്നു പുറത്തുവിടുമെന്ന് നിരവധി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, cbse.gov.in, cbseresults.nic.in, results.cbse.nic.in, results.digilocker.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ വിദ്യാർത്ഥികൾക്ക് ഫലം അറിയാം. റോൾ നമ്പർ, ജനനത്തീയതി, സ്കൂൾ നമ്പർ തുടങ്ങിയ ലോഗിൻ വിവരങ്ങൾ നൽകിയ ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റുകളിൽ ഫലം പരിശോധിക്കാം.
മാർക്ക് ഷീറ്റുകൾ ആക്‌സസ് ചെയ്യുന്നതിന്, വിദ്യാർത്ഥികൾ അവരുടെ റോൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, സ്കൂൾ കോഡ്, ജനനത്തീയതി തുടങ്ങിയ അവശ്യ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യേണ്ടതുണ്ട്. ഈ വർഷം സിബിഎസ്ഇ 2025 ലെ പത്താം ക്ലാസ് ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15 മുതൽ മാർച്ച് 18 വരെയാണ് നടന്നത്. ഈ വർഷം 24.12 ലക്ഷം വിദ്യാർത്ഥികൾ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതി.
ഉമാംഗ് മൊബൈൽ ആപ്ലിക്കേഷൻ വഴിയും വിദ്യാർത്ഥികൾക്ക് പരീക്ഷാ ഫലം അറിയാൻ സാധിക്കും. ഇതിനായി UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക. ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. CBSE 10/12 ക്ലാസ് ഫലം 2025 പരിശോധിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. റോൾ നമ്പർ പോലുള്ള വിവരങ്ങൾ നൽകുക. സ്ക്രീനിൽ പരീക്ഷാഫലം ദൃശ്യമാകും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.