scorecardresearch

CBSE Class 12th Results 2025: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു, 88.39 വിജയശതമാനം

CBSE Class 12th Results 2025: വിജയശതമാനത്തിൽ രണ്ടാമത് തിരുവനന്തപുരം മേഖലയാണ് (99.32%). ഒന്നാം സ്ഥാനത്ത് വിജയവാഡ മേഖലയാണ് (99.60%)

CBSE Class 12th Results 2025: വിജയശതമാനത്തിൽ രണ്ടാമത് തിരുവനന്തപുരം മേഖലയാണ് (99.32%). ഒന്നാം സ്ഥാനത്ത് വിജയവാഡ മേഖലയാണ് (99.60%)

author-image
Education Desk
New Update
CBSE Board Class 10th Result 2020 LIVE Updates: സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, തിളക്കമാർന്ന വിജയവുമായി തിരുവനന്തപുരം മേഖല

CBSE Class 12th Results 2025: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം

CBSE Class 12th Results 2025: ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 88.39 ആണ് വിജയശതമാനം. വിജയശതമാനത്തിൽ രണ്ടാമത് തിരുവനന്തപുരം മേഖലയാണ് (99.32%). ഒന്നാം സ്ഥാനത്ത് വിജയവാഡ മേഖലയാണ് (99.60%). ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ആണ് വിജയശതമാനത്തിൽ പിന്നിലുള്ളത് (79.53%).

Advertisment

സിബിഎസ്ഇ 12 ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റിലൂടെയും ഡിജിലോക്കറിലൂടെയും മൊബൈൽ ആപ്പിലൂടെയും വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാൻ സാധിക്കും. 

ഈ വർഷം ഫെബ്രുവരി 15 നാണ് 10, 12 ക്ലാസുകളിലെ പരീക്ഷകൾ തുടങ്ങിയത്. 10-ാം ക്ലാസ് പരീക്ഷകൾ മാർച്ച് 18 നും 12-ാം ക്ലാസിലെ പരീക്ഷകൾ ഏപ്രിൽ 4 നും അവസാനിച്ചു. ഇന്ത്യയിലും മറ്റ് 26 രാജ്യങ്ങളിലുമായി 7842 പരീക്ഷാ കേന്ദ്രങ്ങളിലായി ഏകദേശം 42 ലക്ഷത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

How to check results on DigiLocker: ഡിജിലോക്കർ വഴി എങ്ങനെ ഫലം അറിയാം

  • ഡിജിലോക്കറിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ digilocker.gov.in സന്ദർശിക്കുക
  • നിലൽ അക്കൗണ്ട് ഉണ്ടെങ്കിൽ ലോഗിൻ ചെയ്യുക അല്ലെങ്കിൽ പുതിയൊരു അക്കൗണ്ടിനായി സൈൻ അപ്പ് ചെയ്യുക.
  • Education അല്ലെങ്കിൽ Results ടാബിനു കീഴിലുള്ള CBSE Results സെഷനിലേക്ക് പോവുക
  • CBSE റോൾ നമ്പർ, സ്കൂൾ നമ്പർ, മറ്റ് ആവശ്യമായ വിവരങ്ങൾ നൽകുക
  • വിവരങ്ങൾ നൽകിയ ശേഷം10 അല്ലെങ്കിൽ 12 ക്ലാസ് ഫലം കാണാനാവും

How to check results on UMANG app: ഉമാംഗ് ആപ്പ് വഴി എങ്ങനെ ഫലം അറിയാം

Advertisment
  • UMANG ആപ്പ് ഡൗൺലോഡ് ചെയ്യുക
  • ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തശേഷം രജിസ്റ്റർ ചെയ്ത നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക
  • CBSE 10/12 ക്ലാസ് ഫലം 2025 പരിശോധിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
  • റോൾ നമ്പർ പോലുള്ള വിവരങ്ങൾ നൽകുക. സ്ക്രീനിൽ പരീക്ഷാഫലം ദൃശ്യമാകും

How to check results on Official Website: വെബ്സൈറ്റ് വഴി എങ്ങനെ ഫലം അറിയാം

  • cbse.gov.in
  • cbseresults.nic.in
  • results.cbse.nic.in
  • results.digilocker.gov.in 

Read More

Cbse

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: