/indian-express-malayalam/media/media_files/uploads/2020/09/Kerala-Plus-one-admission.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് 2025-2026 അദ്ധ്യയന വര്‍ഷത്തില്‍ പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കാന്‍ തീരുമാനം. സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കുളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിൽ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധനവ് അനുവദിക്കാനാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് വിധേയമായാവും ഇത്. ഉപരിപഠനത്തിന് യോഗ്യതനേടിയ എല്ലാ വിദ്യാർത്ഥികളുടേയും പ്രവേശനം ഉറപ്പാക്കുന്നതിനുമായി അലോട്ട്‌മെന്റ് പ്രക്രിയയുടെ ആരംഭത്തിൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവ് അനുവദിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നേരത്തെ അറിയിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.