/indian-express-malayalam/media/media_files/XhgycDQMsvd77wZqxkGs.jpg)
തൊഴിൽ വാർത്തകൾ
കോപ്പി എഡിറ്റർ നിയമനം
കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിന്റെ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ കോപ്പി എഡിറ്ററെ കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ മലയാളം/ഇംഗ്ലീഷ് സാഹിത്യത്തിൽ/ ഇതര ബിരുദ വിഷയങ്ങളിൽ ബിരുദവും ജേർണലിസത്തിൽ ഡിപ്ലോമയുമാണ് യോഗ്യത. സ്വന്തമായി ലേഖനങ്ങൾ എഴുതി പ്രസിദ്ധീകരിച്ചുള്ള പരിചയവും വീഡിയോ ഷൂട്ട് ചെയ്യുക, ടോക്കുകൾ റിക്കോർഡ് ചെയ്ത് എഡിറ്റ് ചെയ്യുക എന്നിവയിലുള്ള പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസ വേതനം 32,550 രൂപ. വിശദമായ ബയോഡാറ്റ സഹിതം ജൂൺ 26 നകം അപേക്ഷകൾ ഇ-മെയിൽ/ തപാൽ ആയി സമർപ്പിക്കണം. മേൽ വിലാസം: ഡയറക്ടർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജംഗ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014. അവസാന തീയതി ജൂൺ 26.
കോച്ച്, ട്രെയിനർ തസ്തികകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും കേന്ദ്രങ്ങളിലേക്കും കരാർ അടിസ്ഥാനത്തിൽ കോച്ച്/ട്രെയിനർമാരെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഫുട്‌ബോൾ, ഫെൻസിങ്, ജൂഡോ, ഗുസ്തി, ഹോക്കി, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ടായ്‌ക്വോണ്ടോ എന്നീ കായിക ഇനങ്ങളിൽ മികവ് പുലർത്തുന്നവർക്കാണ് അവസരം.
Also Read: അധ്യാപക ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം
കോച്ച് തസ്തികയ്ക്ക് അപേക്ഷിക്കുന്നവർ എൻ.ഐ.എസിൽ നിന്നുള്ള ഒരു വർഷത്തെ റെഗുലർ ഡിപ്ലോമ, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം, ബന്ധപ്പെട്ട കായിക ഇനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തന പരിചയം, അതോടൊപ്പം ആ കായിക ഇനത്തിൽ മികവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്.
ട്രെയിനർ തസ്തികയ്ക്ക് SAI യിൽ നിന്നുള്ള സർട്ടിഫിക്കറ്റ് കോഴ്‌സോ അംഗീകൃത അതോറിറ്റി നൽകിയ കോച്ചിങ് ലൈസൻസോ, പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത, ബന്ധപ്പെട്ട കായിക ഇനത്തിൽ രണ്ട് വർഷത്തെ പരിചയം, മികവ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 45 വയസ്സ്. മുൻ സൈനികർക്ക് ഇളവുകൾ ബാധകമാകും.
യോഗ്യരായവർ ജൂൺ 11ന് രാവിലെ 10ന് തിരുവനന്തപുരത്തെ കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ ബന്ധപ്പെട്ട രേഖകളുടെ അസലും പകർപ്പുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം.
Also Read: ആയുഷ് മിഷനിൽ ഒഴിവ്, യൂണിവേഴ്സിറ്റി കോളേജിൽ സൈക്കോളജിസ്റ്റ്
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ വർക്കിങ് പ്രൊഫഷണൽ സിവിൽ എൻജിനിയറിങ് ഈവനിങ് കോഴ്സിലെ താൽക്കാലിക അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസ് സിവിൽ എൻജിനിയറിങ് ബി.ടെക് ബിരുദ യോഗ്യയുള്ളവർക്ക് ജൂൺ 9 ന് രാവിലെ 10 മണിക്കുള്ള അഭിമുഖത്തിൽ പങ്കെടുക്കാം.
ഗസ്റ്റ് അധ്യാപക ഒഴിവ്
തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ ഈവനിംഗ് ഡിഗ്രി കോഴ്സ് ഓഫീസിൽ 2025-26 അധ്യയന വർഷത്തേക്ക് സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിങ് വിഭാഗങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരുടെ (അസിസ്റ്റന്റ് പ്രൊഫസറുടെ) ഏതാനും ഒഴിവുകൾ നിലവിലുണ്ട്. ഈ വിഭാഗങ്ങളിൽ ബി.ഇ / ബി.ടെക്ക് ബിരുദവും എം.ഇ / എം.ടെക്ക് ബിരുദവും ഇവയിലേതെങ്കിലും ഒന്നിൽ ഒന്നാം ക്ലാസ് യോഗ്യതയുമുള്ളവർ ജൂൺ 17 ന് രാവിലെ 10 ന് കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. പേര്, മേൽവിലാസം, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: https://www.cet.ac.in, 0471 2998391.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.