scorecardresearch

അധ്യാപക നിയമനത്തിനുള്ള സെറ്റ് അപേക്ഷ: തീയതി നീട്ടി

രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ട്

രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ട്

author-image
Education Desk
New Update
news

പ്രതീകാത്മക ചിത്രം

ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജൂൺ 10 ന് 5 മണി വരെ നീട്ടി. രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ അവസരമുണ്ട്. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 13 നും ഇടയിൽ ലഭിച്ചതായിരിക്കണം) പാസാകുന്ന പക്ഷം ഹാജരാക്കണം.

ബ്രിഡ്ജ് കോഴ്‌സിന് സീറ്റൊഴിവ്

Advertisment

എൻജിനിയറിങ്, സയൻസ് ബിരുദ പഠനത്തിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്കായി ഐസിഫോസ് നടത്തുന്ന ബ്രിഡ്ജ് കോഴ്‌സിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പൈതൺ പ്രോഗ്രാമിംഗിലും സ്വതന്ത്ര സോഫ്റ്റ്‌വെയറിലും ഹാർഡ്‌വെയറിലും ആറ് ദിവസം നീണ്ടുനിൽക്കുന്ന ബ്രിഡ്ജ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. കാര്യവട്ടം സ്‌പോർട്‌സ് ഹബ്ബിലെ ഐസിഫോസിൽ ജൂൺ 9 മുതൽ 14 വരെയാണ് കോഴ്സ് നടത്തുന്നത്. ഒരാൾക്ക് 4,000 രൂപയാണ് രജിസ്‌ട്രേഷൻ ഫീസ്. അപേക്ഷിക്കേണ്ട അവസാന തീയതി: ജൂൺ 7. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും: https://icfoss.in/event-details/210. ഫോൺ: +91 7356610110, +91 471 2413012/ 13/ 14 +91 9400225962.

Also Read: എൽ.എൽ.ബി. കോഴ്‌സ് പ്രവേശന പരീക്ഷ ജൂൺ ഒന്നിന്: അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം

എം സി എ പ്രവേശന പരീക്ഷ

സംസ്ഥാനത്തിലെ സർക്കാർ, സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ കോഴ്‌സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ ജൂൺ 29 നു വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.Kerala.gov.in, ഫോൺ: 0471-2324396, 2560327, 2560361.

ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശന പരീക്ഷ

Advertisment

സംസ്ഥാനത്തിലെ 2025-26 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des)   കോഴ്‌സിലേക്ക് എൽ.ബി.എസ് സെന്റർ നടത്തുന്ന പ്രവേശന പരീക്ഷ കേരള സ്റ്റേറ്റ് ഡിസൈൻ  ആൻഡ് ആപ്റ്റിറ്റ്യൂട് ടെസ്റ്റ് (KSDAT) ജൂൺ 29 നു വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ നടക്കും. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, ഫോൺ: 0471-2324396, 2560327, 2560361.
പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ്.

Also Read: എം.ജി സര്‍വകലാശാല ഡിഗ്രി പ്രവേശനം; ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പിന്റിംഗ്  ആൻഡ് ട്രെയിനിങ്ങും സംയുക്തമായി തിരുവനന്തപുരം (0471-2474720, 2467728), എറണാകുളം (0484-2605322). കോഴിക്കോട് (0495-2356591, 2723666) ക്രേന്ദങ്ങളിൽ ആരംഭിക്കുന്ന കേരള ഗവണ്മെന്റ് അംഗികാരമുള്ള ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ. കെ.ജി.ടി.ഇ പ്രസ് വർക്ക്, കെ.ജി.ടി.ഇ പോസ്റ്റ് - പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് 2025-26 കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി / പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃത ഫീസ് ആനുകുല്യം ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകുല്യം ലഭിക്കും.

അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്‌പോർട്ട്‌ സൈസ് ഫോട്ടോ സഹിതം അതാത് ക്രേന്ദങ്ങളിൽ റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക്: കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ. പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം- 695024. ഫോൺ: 0471-2474720, 0471-2467728. വെബ്സൈറ്റ്: www.captkerala.com.

Read More

Education News

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: