scorecardresearch

DHSE Kerala Plus Two Result 2025: പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; വിശദവിവരങ്ങൾ അറിയാം

Kerala 12th Result Out: ഇക്കുറി, ഹയർ സെക്കൻഡറിയിൽ 77.81 ശതമാനമാണ് വിജയം. 2,88,394 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 41 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു

Kerala 12th Result Out: ഇക്കുറി, ഹയർ സെക്കൻഡറിയിൽ 77.81 ശതമാനമാണ് വിജയം. 2,88,394 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 41 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
education

Kerala Higher Secondary +2 Result 2025 Revaluation, Supplementary Date: പ്ലസ് ടു സേ, ഇംപ്രൂവ്മെന്റ് പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Kerala Higher Secondary +2 Result 2025 Revaluation, Supplementary Date: തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചതിന് പിന്നാലെ, സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ തീയതിയും പ്രഖ്യാപിച്ചു. ജൂൺ 23 മുതൽ 27വരെയുള്ള തീയതികളിലാണ് സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ നടക്കുന്നത്. പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയത്തിന് മേയ് 27 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

Advertisment

 ഉത്തരക്കടലാസ്സുകളുടെ പുനർമൂല്യനിർണയവും സൂക്ഷമപരിശോധനയും നടത്തുന്നതിന് www.vhsems.kerala.gov.in എന്ന പോർട്ടലിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷ ഫോം പൂരിപ്പിച്ച് ഫീസ് സഹിതം പഠനം പൂർത്തിയാക്കിയ സ്കൂളിൽ സമർപ്പിക്കണം. 27/05/2025 വൈകുന്നേരം 4 മണിക്കുള്ളിൽ അപേക്ഷകൾ സമർപ്പിക്കണം. 

ഉത്തരക്കടലാസ്സുകൾ പുനർമൂല്യനിർണ്ണയം ചെയ്യുന്നതിന് പേപ്പറൊന്നിന് 500 രൂപയും സൂക്ഷപരിശേധനയ്ക്ക് പേപ്പറൊന്നിന് 100 രൂപാ ക്രമത്തിലും ഫാസ് പരീക്ഷാ കേന്ദ്രത്തിൽ ഒടുക്കേണ്ടതാണ്. 

ഉത്തരക്കടലാസ്സിൻ്റെ പർകപ്പ് ലഭിക്കാൻ പേപ്പർ ഒന്നിന് 300 രൂപ ഫീസടച്ച് നിശ്ചിത അപേക്ഷയിൽ പരീക്ഷാ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. 

Advertisment

ഇക്കുറി, ഹയർ സെക്കൻഡറിയിൽ 77.81 ശതമാനമാണ് വിജയം. 2,88,394 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 41 വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്കും ലഭിച്ചു. എറണാകുളത്താണ് വിജയശതമാനം കൂടുതൽ. വിജയ ശതമാനം കുറവ് കാസർകോട് ജില്ലയിലാണ്.സർക്കാർ സ്‌കൂളുകളിൽ 73.23ശതമാനമാണ് വിജയം.എയ്ഡഡ് സ്‌കൂളുകളിൽ 82.16 ശതമാനമാണ് വിജയം. അൺ എയ്ഡഡ് - 75.91%, സ്‌പെഷ്യൽ സ്‌കൂൾ - 86.40 എന്നിങ്ങനെയാണ് വിജയശതമാനം. 3,70,642 വിദ്യാർത്ഥികളാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ എഴുതിയത്. 

പരീക്ഷ എഴുതിയ വിദ്യാർഥികളിൽ 30,145 വിദ്യാർത്ഥികൾ എല്ലാ വിഷയത്തിനും എ പ്ലസ് നേടി. 57 സ്‌കൂളുകൾക്ക് നൂറു മേനി വിജയം നേടാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെക്കാൾ കുറവാണ് ഈ വർഷത്തെ വിജയ ശതമാനം. കഴിഞ്ഞ വർഷം ഹയർ സെക്കൻഡറി പരീക്ഷയിൽ 78.69 ശതമാനമായിരുന്നു വിജയം. 

വി.എച്ച്.എസ്.ഇ വിഭാഗത്തിൽ 70 .06 ആണ് വിജയ ശതമാനം. വൊക്കേഷണൽ ഹയർ സെക്കൻഡറി തലത്തിലും ഈ വർഷം വിജയ ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം 71.42 ആയിരുന്നു വിജയ ശതമാനം. വയനാട് ജില്ലയിലാണ് വിജയ ശതമാനം കൂടുതൽ. കുറവ് കാസർഗോഡ് ജില്ലയിലാണ്. 

How To Check Kerala Plus Two 2025 Exam Result: ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

  • www.results.hse.kerala.gov.in
  • www.prd.kerala.gov.in
  • results.kerala.gov.in
  • examresults.kerala.gov.in
  • result.kerala.gov.in
  • results.digilocker.gov.in
  • www.results.kite.kerala.gov.in

VHSC Plus Two Exam Result Website Link: വിഎച്ച്എസ്ഇ ഫലം ലഭ്യമാകുന്ന വെബ്സൈറ്റുകൾ

  • www.keralaresults.nic.in
  • www.vhse.kerala.gov.in
  • www.results.kite.kerala.gov.in
  • www.prd.kerala.gov.in

Read More

Plus Two Results Higher Education

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: